കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷം ഒരാഴ്ചയ്ക്കകം, ഡെങ്കിപ്പനിയ്ക്ക് സാധ്യതയേറെ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പണിമുടക്ക്‌ സംബന്ധിച്ച്‌ ഡോക്ടര്‍മാരുടെ സംഘടനകളുമായി ഡിഎംഒ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന്‌ ഡോക്ടര്‍മാര്‍ തിങ്കളാഴ്‌ച പണിമുടക്കിനു നോട്ടീസ്‌ നല്‍കി. ആരോഗ്യമന്ത്രി പി.കെ ശ്രീമതിയ്‌ക്കാണ്‌ നോട്ടീസ്‌ നല്‍കിയത്‌.

അര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സമരം പിന്‍വലിച്ച്‌ സഹകരിക്കണമെന്ന്‌ ഡിഎംഇ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുന്നയിച്ച്‌ ആവശ്യങ്ങളെക്കുറിച്ച്‌ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്ന്‌ ഡോക്ടര്‍മാരും ആവശ്യപ്പെട്ടു.

ഡോ രാജ്‌മോഹന്റെ സസ്‌പെന്‍ഷന്‍ മറ്റ്‌ ഡോക്ടര്‍മാരുടെ മനോവീര്യത്തെ തകര്‍ക്കുമെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. സമരവുമായി മുന്നോട്ട്‌ പോകാനാണ്‌ തീരുമാനമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

തുടര്‍ന്ന്‌ പണിമുടക്കുന്നുവെന്ന്‌ കാണിച്ചുളള നോട്ടീസും ഇവര്‍ ഡിഎംഇയ്‌ക്ക്‌ നല്‍കി. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളെജുകളിലും പണിമുടക്ക്‌ നടക്കും. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്‌.

എസ്‌എടി ആശുപത്രി സൂപ്രണ്ട്‌ ഡോ രാജ്‌മോഹനെ സസ്‌പെന്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ കേരള ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളെജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷനാണ്‌ പണിമുടക്കിന്‌ ആഹ്വാനം നല്‍കിയത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറ്‌കടര്‍ സമരക്കാരുമായി ചര്‍ച്ച്‌ നടത്തിയ ത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X