Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷം ഒരാഴ്ചയ്ക്കകം, ഡെങ്കിപ്പനിയ്ക്ക് സാധ്യതയേറെ

തിരുവനന്തപുരം: ഒരാഴ്‌ചയ്‌ക്കകം സംസ്ഥാനത്ത്‌ കാലവര്‍ഷം എത്തിയേക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തൊട്ടുപിറകേ ഈ മഴക്കാലത്ത്‌ ഡെങ്കിപ്പനി പിടിപെടാനുളള സാധ്യത കൂടുതലാണെന്ന്‌ ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പും നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ മുന്‍കരുതല്‍ നടപടികള്‍ എടുത്തു വരുന്നതായും വകുപ്പധികൃതര്‍ അറിയിച്ചു.

കാലാവസ്ഥയില്‍ ഉണ്ടായിരിക്കുന്ന വ്യതിയാനമാണ്‌ അസുഖം പെട്ടെന്ന്‌ പിടിപെടാന്‍ കാരണം. കൊതുക്‌ മുട്ടയിട്ട്‌ പെരുകാനുളള സാധ്യത ഈ സമയത്ത്‌ കൂടുതലാണ്‌.

കാലവര്‍ഷത്തിന്‌ മുന്നോടിയായി എത്തിയ വേനല്‍മഴയിലും ജലജന്യരോഗങ്ങള്‍ പിടിപെടാനുളള സാധ്യതയേറെയാണ്‌. ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, ടൈഫോയിഡ്‌ എന്നിവയ്‌ക്ക്‌ പുറമേ, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവ പിടിപെടാനും സാധ്യത കൂടുതലാണ്‌. അതിനാല്‍ നല്ല മുന്‍കരുതല്‍ വേണമെന്നും അധികൃതര്‍ അറിയിച്ചു.

മഴക്കാലത്ത്‌ വ്യക്തി, പരിസര ശുചിത്വത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കണം. തീരദേശ മേഖലയില്‍ ഉളളവര്‍ക്ക്‌ ജലജന്യ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കൂടുതലാണ്‌. വീടിനു ചുറ്റും വെളളവും മാലിന്യങ്ങളും കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്‌.

കൊതുക്‌ നിവാരണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനൊപ്പം തന്നെ ശുദ്ധജല വിതരണം സുഗമമാക്കാനും മാലിന്യ നിര്‍മ്മാര്‍ജനം ചെയ്യാനുമുളള നീക്കം അധികൃതരുടെ നടത്തണമെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചു.

തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ രണ്ടു ദിവസത്തിനകം ആന്‍ഡമാന്‍ കടലില്‍ എത്തുമെന്നും മറ്റാന്നാളോടെ പോര്‍ട്ട്‌ ബ്ലയറില്‍ മഴ തുടങ്ങുമെന്നുമാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്‌. സംസ്ഥാനത്ത്‌ ഇ‌പ്പോള്‍ ലഭിക്കുന്നത്‌ വേനല്‍മഴയാണ്‌.

കഴിഞ്ഞ ഒരാഴ്‌ചയായി കേരളത്തില്‍ പരക്കെ ശക്തമായി വേനല്‍മഴ പെയ്യുന്നു. ഇത്തവണ മാര്‍ച്ച്‌ ഒന്നിനു ശേഷം നല്ല തോതില്‍ വേനല്‍മഴ ലഭിച്ചതായാണ്‌ കണക്കുകള്‍. മണ്‍സൂണ്‍ എത്തുന്നതു വരെ വേനല്‍മഴ തുടരുമെന്നാണ്‌ കാലാവസ്ഥാ റിപ്പോര്‍ട്ട്‌. മ്യാന്‍മാറിനു മുകളില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും അറബിക്കടലിലുണ്ടായിട്ടുളള ന്യൂന മര്‍ദ മേഖലയും മണ്‍സൂണിന്‌ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും നിരീക്ഷകര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+