രാജു നാരായണസ്വാമി മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജ് പ്രവേശനം സംബന്ധിച്ച നടപടികള്‍ ചര്‍ച്ചചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മറ്റി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്‌തു.
മാനേജ്‌മെന്റുകള്‍ അടക്കം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്താനും യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രവേശന നടപടികളുമായി മുന്നോട്ടു പോകാന്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്‌തത്.
സുപ്രിം കോടതി വിധിമൂലം കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക നീതി നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. സംവരണ ആനുകൂല്യവും നിഷേധിയ്‌ക്കപ്പെടും. ഇതു സംഭവിയ്‌ക്കാതിരിക്കാന്‍ പുതിയ നിയമം ആവശ്യമെങ്കില്‍ അതുകൊണ്ടുവരണം- അദ്ദേഹം പറഞ്ഞു. മാനേജ്‌മെന്റുകളുമായി എല്‍ഡിഎഫ് തലത്തിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications