രാജു നാരായണസ്വാമി മുഖ്യമന്ത്രിയെ കണ്ടു
ഗാസാ സിറ്റി: കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ തീവ്രവാദം പ്രചരിപ്പിക്കാന്‍ പലസ്തീനിലെ ഹമാസ് സംഘടന ലക്ഷ്യമിടുന്നു. തങ്ങളുടെ ആശയ പ്രചരണത്തിനായി ഫാര്‍ഫോര്‍ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെയാണ് ഹമാസ് അവതരിപ്പിക്കുന്നത്.
വാള്‍ട്ട് ഡിസ്നിയുടെ മിക്കിമൗസിന്‍റെ അപരനായാണ് ഫാര്‍ഫോര്‍ രംഗപ്രവേശനം ചെയ്യുന്നത്. മിക്കിമൗസിന്‍റെ രൂപ സാദൃശ്യമുള്ള കഥാപാത്രത്തെ ടിവി പരിപാടിക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് മിക്കിമൗസിന്‍റെ പകര്‍പ്പവകാശമുള്ള വാള്‍ട് ഡിസ്നി കോര്‍പ്പറേഷന്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല.
പൂമ്പാറ്റയെന്നാണ് ഫാര്‍ഫോറിന്‍റെ അര്‍ത്ഥം. കൂട്ടികളെ ലക്ഷ്യമാക്കി തയ്യാറാക്കിയിരിക്കുന്ന ഈ പരിപാടി ഹമാസിന്‍റെ നിയന്ത്രണത്തിലുളള അല്‍ അഖ്സാ ടിവി എല്ലാ വെളളിയാഴ്ചയുമാണ് സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ പരിപാടി താല്‍ക്കാലികമായി നിരോധിച്ചതായി പലസ്തീന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ രൂക്ഷമായ വിമര്‍ശനം നടത്തുന്ന ഫാര്‍ഫോര്‍ ഹമാസിന്‍റെ ആശയങ്ങളെ കുറിച്ചു പ്രഭാഷണം നടത്തുകയാണ് ചെയ്യുക. ഇസ്ലാമം മതവിശ്വാസികള്‍ ഭരിക്കുന്നൊരു ലോകത്തിന്‍റെ അടിത്തറ സൃഷ്ടിക്കാനുളള ശ്രമത്തിലാണ് നിങ്ങളും ഞാനുമെല്ലാം . ദൈവാനുഗ്രഹമുണ്ടെങ്കില്‍ ജറുസലേമും ഇറാഖും ഉള്‍പ്പെടെയുളള മുസ്ലിം പ്രദേശങ്ങള്‍ മോചിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ ഫാര്‍ഫോര്‍ പറഞ്ഞത്. പരിപാടിക്കിടയില്‍ ഫാര്‍ഫോര്‍ കുട്ടികളുമായി ഫോണില്‍ സംസാരിക്കാറുമുണ്ട്.
ഇസ്രായേല്‍ ഈ പരിപാടിക്കെതിരെ പ്രധിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ജൂതന്‍മാരെ കൊല്ലുന്നത് നല്ലകാര്യമാണന്ന് കുട്ടികളെ പഠിപ്പിക്കാനാണ് ഈ ഷോയിലൂടെ ശ്രമിക്കുന്നതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വക്താവ് മാര്‍ക്ക് റെഗേവ് പറഞ്ഞു.
ഈ പരിപാടി അക്രമം പ്രോത്സാഹിപ്പിക്കുന്നുവെന്ന് പാലാസ്തീനിലെയും ചില സംഘടനകള്‍ അഭിപ്രായപെട്ടിട്ടുണ്ട്. ഹമാസിന്‍റെ രാഷ്ട്രീയ എതിരാളുകളായ ഫതാഹ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പാലസ്തീന്‍ ബ്രോഡ്കാസ്റ്റിങ്ങ് കോര്‍പ്പറേഷനും ഈ പരിപാടിയോടുള്ള എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications