മൂന്നാര്‍: മന്ത്രിസഭാ തീരുമാനം മാറ്റിയേക്കും
ലണ്ടന്‍: ഇന്റര്‍നെറ്റിന്റെയും ടിവി ചാനലുകളുടെയും അനന്തമായ സാധ്യതകള്‍ക്കിടയില്‍ വര്‍ത്തമാനപത്രങ്ങളുടെ പ്രഭ മങ്ങിപ്പോകുമെന്ന ആശങ്കകള്‍ അകലുന്നു. 2006ല്‍ ഇന്ത്യയിലും ചൈനയിലും വര്‍ത്തമാനപത്രങ്ങളുടെ വിതരണം വര്‍ദ്ധിച്ചതായി വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പര്‍ നടത്തിയ സര്‍വ്വേ വ്യക്തമാക്കുന്നു.
12 മാസങ്ങള്‍കൊണ്ട് പത്രങ്ങളുടെ വിതരണത്തില്‍ 1.9 ശതമാനം വര്‍ദ്ധനവുണുണ്ടായിരിയ്‌ക്കുന്നതെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. അഞ്ച് വര്‍ഷം കൊണ്ട് ഇതില്‍ 8.7 ശതമാനം വര്‍ദ്ധനവുണ്ടായി . 2006ല്‍ 51 കോടി പ്രതികള്‍ വിറ്റഴിയുന്നതിലെത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിയ്‌ക്കുന്നത്.
11,000ത്തിലേറെ പുതിയ ആളുകള്‍ പത്രവായനക്കാരായി എന്നും സര്‍വ്വേ വ്യക്തമാക്കുന്നു. ഇത് ചരിത്രത്തില്‍ ആദ്യമായാണെന്നാണ് ഡബ്ല്യൂഎഎന്നിന്റെ വേള്‍ഡ് ട്രന്‍ഡ്‌സ് സര്‍വ്വേ പറയുന്നത്.
ചൈനയിലും ഇന്ത്യയിലുമാണ് വളര്‍ച്ചാനിരക്ക് കൂടുതലുള്ളതെങ്കിലും ആഗോളതലത്തില്‍ഇതിന് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ആഗോളതലത്തില്‍ പത്രങ്ങള്‍ വാങ്ങുന്നയാളുകളില്‍ 0.04ശതമാനം വര്‍ദ്ധനവുണ്ടായി.
സൗത്ത് അമേരിക്കയിലാണ് ഈ രംഗത്ത് ഏറ്റവും കൂടുതല്‍ പുരോഗതിയുണ്ടായിരിയ്‌ക്കുന്നത്. 4. 59 ശതമാനം പുരോഗതിയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ രണ്ടാം സ്ഥാനത്ത് ഏഷ്യയാണ്. 2.99 ശതമാനം വളര്‍ച്ചയാണ് ഏഷ്യന്‍ പത്രമാധ്യരംഗത്തുണ്ടായിരിക്കുന്നത്.
വടക്കേ അമേരിക്കയിലാകട്ടെ 2006ല്‍ 1.97 ശതമാനം കുറവാണ് പത്രങ്ങളുടെ സര്‍ക്കുലേഷനില്‍ ഉണ്ടായിരിയ്‌ക്കുന്നത്. സൗജന്യ പത്രങ്ങളുടെ വിതരണത്തില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടി വര്‍ദ്ധനവാണുണ്ടിയിരിയ്‌ക്കുന്നത്. പ്രതിദിനം ഇവയുടെ 48ദശലക്ഷം പ്രതികളാണ് വിറ്റഴിയുന്നത്. കൂടാതെ 140 കോടി ജനങ്ങള്‍ പ്രതിദിനം പത്രപാരായണം നടത്തുന്നതായും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications