Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷം ഒരാഴ്ചയ്ക്കകം, ഡെങ്കിപ്പനിയ്ക്ക് സാധ്യതയേറെ

അഭിനയം വെടിഞ്ഞ്‌, രാഷ്ട്രീയത്തെ പുണരാന്‍ മനീഷ കൊയ് രാള

കഠ്‌മണ്ഡു: ഒരു ദശകത്തിലേറെ ബോളിവുഡില്‍ തിളങ്ങിയ നേപ്പാളി സുന്ദരി മനീഷാ കൊയ്‌ രാളാ കര്‍മ്മവേദി മാറ്റി ചവിട്ടി ഭാഗ്യം പരീക്ഷിക്കാനുളള ഒരുക്കത്തിലാണ്‌. ബിപാഷയും, കരീനയും, കത്രീനയുമെല്ലാം കൈയടക്കിയ ഹിന്ദിസിനിമാ ലോകത്തെയക്ക്‌ ഇനിയൊരു തിരിച്ചു വരവ്‌ അസാധ്യമാണെന്നു തോന്നിയതിനാലാവാം ഈ ചുവടുമാറ്റം.

മോഡലിങിലൂടെ സിനിമാരംഗത്തെത്തി ഹിന്ദിചലച്ചിത്രലോകത്തെ മുന്‍നിരതാരങ്ങളിലൊരാളായി വിലസിയ ആ കാലം കഴിഞ്ഞു പോയെന്ന്‌ മനീഷയ്‌ക്ക്‌ ഏകദേശം ഉറപ്പായി കഴിഞ്ഞു. സിനിമ കൈവിട്ടുവെങ്കിലും തന്റെ ഞെരമ്പിലൊടുന്ന രാഷ്ട്രീയരക്തം തന്നെ രക്ഷിക്കുമെന്ന്‌ വിശ്വാസത്തിലാണ്‌ ഈ താരസുന്ദരി.

ശക്തമായ രാഷ്ട്രീയ അടിത്തറയുളള കുടുംബത്തിലെ സന്തതിയായതിനാല്‍ പൊതുവേദിയിലേയ്‌ക്കുളള രംഗപ്രവേശനം മോശമാവില്ലെന്നാണ്‌ മനീഷയുടെ കണക്കുകൂട്ടല്‍. മുത്തശ്ശനായ ബി.പി കൊയ്‌ രാള നേപ്പാളിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി, മറ്റൊരു അടുത്ത ബന്ധുവായ ഗിരിജാ പ്രസാദ്‌ കൊയ്‌ രാള രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി, അച്ഛനായ പ്രകാശ്‌ കൊയ്‌ രാള മുന്‍ മന്ത്രി എന്നിങ്ങനെ രാഷ്ട്രീയ ബന്ധുബലമുളളപ്പോള്‍ പിന്നെ നോക്കിയിരിക്കാന്‍ പറ്റുമോ? അധികാരം മോഹിക്കാനുളള കോപ്പിന്‌ ഇതൊക്കെ തന്നെ ധാരാളം.

അടുത്തിടെ മാതാപിതാക്കളെ കാണാനായി നേപ്പാളിലെയ്‌ക്ക്‌ പോയ മനീഷ അവിടത്തെയൊരു മാസികയായ നയാ പ്രതികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ തന്റെ രാഷ്ട്രീയ സ്വപ്‌നത്തെ കുറിച്ച്‌ വെളിപ്പെടുത്തിയത്‌. രാഷ്ട്രീയ പ്രവേശത്തിനുയോജ്യമായ സന്ദര്‍ഭം നോക്കിയിരിക്കുകയാണ്‌ താനെന്നാണ്‌ താരസുന്ദരിയുടെ വെളിപ്പെടുത്തല്‍.

"എനിക്കറിയാം ഞാന്‍ വെറുമൊരു അഭിനേത്രി മാത്രമല്ലെന്ന്‌. ഞാന്‍ സ്ഥിരമായി ഇന്ത്യന്‍ രാഷ്ട്രീയനേതാക്കളെ കണ്ടുമുട്ടാറുണ്ട്‌. അവര്‍ക്കറിയാം എന്നെ. രാഷ്ട്രീയത്തില്‍ ഞാന്‍ ഇപ്പോള്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം നേപ്പാളില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തന്നെ. അതൊക്കെ കാണുമ്പോള്‍ മൗനിയായിരിക്കാന്‍ എനിക്ക്‌ കഴിയില്ല. നേപ്പാളില്‍ എല്ലാം ശുഭമായിരുന്നുവെങ്കില്‍ ഒരു നടിയായി തന്നെ കഴിയുന്നതില്‍ എനിക്ക്‌ സന്തോഷമെയുളളൂ. പക്ഷേ സ്ഥിതിയതല്ല. ദിനംപ്രതി രാജ്യത്തെ അന്തരീക്ഷം വഷളായി കൊണ്ടിരിക്കുകയാണ്‌. ഇത്‌ കണ്ട്‌ എന്റെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞു മാറാന്‍ എനിക്കാവില്ല"-മനീഷ പറഞ്ഞു.

രാജ്യം നന്നാക്കാനും, പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയുമെന്ന്‌ വിശ്വാസത്തിലും വൈകാതെ ഒരു രാഷ്ട്രീയ പദവിയില്‍ വിരാജിക്കാമെന്ന സ്വപ്‌നത്തോടെയും തിരിച്ചു മുംബൈയിലേയ്‌ക്ക്‌ പുറപ്പെട്ടിരിക്കുകയാണ്‌ ഈ താരസുന്ദരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+