യുപിയില്‍ ബിഎസ്‌പി മുന്നേറ്റം
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് വ്യക്തമായി. മറ്റു കക്ഷികളെ ബഹുദൂരം പിന്നിലാക്കി ശക്തമായ മുന്നേറ്റമാണ് ബിഎസ്‌പി നടത്തിയത്.
സംസ്ഥാനത്ത് ആകെയുളള 403 സീറ്റില്‍ 396 മണഡലങ്ങളിലെ ലീഡ് നില അനുസരിച്ച് 184ലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുകയാണ്. ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടി 94 മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 62 സീറ്റിലും, കോണ്‍ഗ്രസ് 27 സീറ്റിലും മറ്റുളളവര്‍ 31 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു.
കോണ്‍ഗ്രസിന്റെ ഉറച്ച് സീറ്റെന്നു കരുതുന്ന റായ്‌ബറേലിയില്‍ ബിഎസ്‌പി ലീഡു ചെയ്യുന്നു. ഭര്‍ത്താനയില്‍ മുലായം സിങ് പിന്നിലാണ്. എസ്‌പിയുടെയും ബിജെപിയുടെയും ശക്തികേന്ദ്രങ്ങളില്‍ വന്‍ വിളളലുണ്ടാക്കിയാണ് മായാവതിയുടെ പാര്‍ട്ടി സംസ്ഥാനത്ത് തിരിച്ചുവരവ് നടത്തിയത്.
കഴിഞ്ഞ് തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്കു ശേഷം പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിനെ അതിജീവിച്ച ബിഎസ്‌പി മറ്റുളളവരുടെ പിന്തുണയോടെ ഭരണത്തിലേറുമെന്ന് വ്യക്തമായിട്ടുണ്ട്. 180 സീറ്റുകള്‍ നേടുകയാണെങ്കില്‍ സ്വതന്ത്രരുടെയും മറ്റ് കക്ഷി രഹിതരുടെയും പിന്തുണയോടെ പാര്‍ട്ടിയ്‌ക്ക് ഭരണമുറപ്പിക്കാനാവും. 150ല്‍ താഴെ സീറ്റുകള്‍ മാത്രമാണ് നേടുന്നതെങ്കിലും കോണ്‍ഗ്രസ്സിന്റെ പിന്തുണ നേടാനായിരിക്കും പാര്‍ട്ടി ശ്രമിക്കുക.
രാവിലെ എട്ടിനാണ് വോട്ടെണ്ണലില്‍ ആരംഭിച്ചത്. 12 മണിയോടെ എല്ലാ ഫലങ്ങളും അറിയുമെന്നാണ് സൂചന. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ഏഴു ഘട്ടങ്ങളിലായാണ് സംസ്ഥാനത്തെ 403 അംഗ നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് നടന്നത്. ബിഎസ്‌പി നേട്ടമുണ്ടാക്കുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.












Click it and Unblock the Notifications