കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ഇനി മായാവതിയുടെ ഭരണം

  • By Staff
Google Oneindia Malayalam News

ലഖ്‌നൗ: എതിരാളികളെ അതിശയിപ്പിക്കുന്ന വിജയവുമായി മുന്നേറുന്ന മായാവതി ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി പദം കൈയ്യാളാനുളള തയ്യാറെടുപ്പ്‌ ആരംഭിച്ചു കഴിഞ്ഞു.

മായാവതി മുഖ്യമന്ത്രിയാവുമെന്നാണ്‌ വോട്ടെണ്ണല്‍ ഫലങ്ങള്‍ തെളിയിക്കുന്നത്‌. 403 സീറ്റുകളുളള നിയമസഭയില്‍ ബിഎസ്‌പി 195 സീറ്റുകളെങ്കിലും നേടുമെന്നാണ്‌ സൂചന.

ഇപ്പോള്‍ പുറത്തു വന്ന ഫലങ്ങള്‍ പ്രകാരം ബിഎസ്‌പി 73 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്‌. ഇതിനു പുറമേ 132 സീറ്റുകളില്‍ പാര്‍ട്ടി ലീഡ്‌ ചെയ്യുന്നു.

ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍വിജയത്തിലേക്ക്‌ കുതിക്കുന്ന പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ശനിയാഴ്‌ച ചേരും. നിയമസഭാ നേതാവിനെ തിരഞ്ഞെടുക്കുന്നതിനാണിത്‌. മായാവതി നാലാം തവണയും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയാവുമെന്നാണ്‌ സൂചന.

എക്‌സിറ്റ്‌ പോളില്‍ മായാവതി 168 സീറ്റ്‌ നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കുമപ്പുറം ബിഎസ്‌പി വന്‍വിജയം നേടുമെന്ന്‌ വ്യക്തമായി കഴിഞ്ഞു.

ഭരണകക്ഷിയായ മുലായം സിങിന്റെ പാര്‍ട്ടി 32 സീറ്റുകളില്‍ വിജയിച്ച്‌ 64 സീറ്റുകളില്‍ മുന്നേറുന്നു. ബിജെപി 22 സീറ്റുകള്‍ നേടി കഴിഞ്ഞു. മറ്റ്‌ 28 സീറ്റുകളില്‍ പാര്‍ട്ടി ലീഡ്‌ തുടരുകയാണ്‌.

കോണ്‍ഗ്രസ്‌ 6 സീറ്റുകളില്‍ സ്വന്തമാക്കി 17 എണ്ണത്തില്‍ മുന്നേറ്റം നടത്തുന്നു.മറ്റുളളവര്‍ 13 സീറ്റുകള്‍ നേടി 16 എണ്ണത്തില്‍ മുന്നേറുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X