മുലായം സിങ് യാദവ് രാജിവച്ചു
ലക്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
യുപി ഗവര്‍ണര്‍ക്ക് മുലായം രാജി കത്ത് കൈമാറി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്തേക്ക് തളളപ്പെട്ടതിനെത്തുടര്‍ന്നാണ് രാജി. തോല്‍വി അംഗീകരിക്കുന്നതായും പുതിയ സര്‍ക്കാരിന് കളമൊരുങ്ങട്ടെയെന്നും മുലായം മാധ്യമങ്ങളോട് പറഞ്ഞു.
വ്യക്തമായ മുന്‍തൂക്കത്തോടെ ബിഎസ്‌പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. 186 സീറ്റുകളോടെ ബിഎസ്‌പി അധികാരത്തിന് അടുത്തെത്തിയിട്ടുണ്ട്. 12 സീറ്റുകള്‍ മാത്രമേ ഇനി ബിഎസ്‌പിയ്ക്ക് ആവശ്യമുള്ളു.
എന്നാല്‍ ശക്തമായ സര്‍ക്കാര്‍ വിരുദ്ധ തരംഗത്തിലും എസ്‌പിയ്ക്ക് കാര്യമായ പരിക്ക് പറ്റിയില്ല എന്നതാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കനത്ത തിരിച്ചടിയേറ്റത് ബിജെപിയ്ക്കാണ് . 35ഓളം സീറ്റുകളുടെ കുറവ് ബിജെപിയ്ക്ക് ഉണ്ടായിട്ടുണ്ട്.1983നു ശേഷം സംസ്ഥാനത്ത് ബിജെപി കാഴ്ചവെച്ച ഏറ്റവും മോശം പ്രകടനമാണിത്.
ബിജെപിയുടെ കുത്തക വോട്ടുബാങ്കായിരുന്ന ബ്രാഹ്മണ വോട്ടുകളില്‍ ചോര്‍ച്ച വന്നിട്ടുണ്ടെന്നും ഫലങ്ങള്‍ തെളിയിക്കുന്നു. അയോധ്യയില്‍ കനത്ത തിരിച്ചടിയാണ് ബിജെപിയ്ക്ക് നേരിടുന്നത്.
കോണ്‍ഗ്രസ്സിന് രണ്ടു സീറ്റ് മുന്‍തൂക്കമേ ഉറപ്പായിട്ടുള്ളു. റായ് ബറേലിയില്‍ കോണ്‍ഗ്രസ്സിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. കോണ്‍ഗ്രസ്സിന്‍റെ വിമത സ്ഥാനാര്‍ഥി അവിടെ വന്‍ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയാണ്.
ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങിയ രാഷ്ട്രീയ ലോക് ദളും വ്യക്തമായ വിജയം നേടിയിട്ടുണ്ട്. ഏതാണ്ട് 10 സീറ്റോളം രാഷ്ട്രീയ ലോക് ദളിനു നേടാന്‍ കഴിഞ്ഞേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications