കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ദ്ധനഗ്നയായി ശില്‍പഷെട്ടി

  • By Staff
Google Oneindia Malayalam News

രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണ് ശില്‍പ ഷെട്ടി.

വിവാദങ്ങള്‍ തന്നെ തെല്ലും അലട്ടുന്നില്ലെന്ന് ശില്‍പ സുന്ദരി പ്രഖ്യാപിക്കുന്നത് സിനി ബ്ലിറ്റ്സ് മാസികയുടെ പുതിയ ലക്കത്തിന്റെ മുഖചിത്രം വഴിയാണ്.

അരയ്ക്കു മുകളില്‍ ഏതാണ്ട് പൂര്‍ണ നഗ്നയായി നില്‍ക്കുന്ന ശില്‍പയ്ക്കൊപ്പം ഷിനെ അഹുജയുമുണ്ട്. ഈ വേഷത്തില്‍ നില്‍ക്കുന്ന ശില്‍പയുടെ ശില്‍പഭംഗി കാണാന്‍ ജനം കാശുമുടക്കുമെന്ന് സിനിബ്ലിറ്റ്സുകാര്‍ക്ക് നന്നായി അറിയാം.

ഷിനെ അഹുജയും ശില്‍പ ഷെട്ടിയും അഭിനയിക്കുന്ന അനുരാഗ് ബസുവിന്റെ മെട്രോ എന്ന ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടും ഇവരുടെ ഇന്റര്‍വ്യൂവും ഈ ലക്കത്തില്‍ ഉണ്ട്.

സിനി ബ്ലിറ്റ്സ് മാസികയും അതുവഴി മെട്രോ സിനിമയും മിക്കവാറും ഹിറ്റാകുന്ന ലക്ഷണമാണ് കാണുന്നത്.

ശില്‍പയും ഷിനെയും തമ്മിലുളള ചൂടന്‍ രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് കേള്‍ക്കുന്നത്.

ഹോളിവുഡില്‍ ഏറെക്കാലം അഭിനയരംഗത്ത് ചെലവിട്ടിട്ടും കാര്യമായ നേട്ടങ്ങളൊന്നും ശില്‍പയ്ക്കുണ്ടായിട്ടില്ല. എന്നാല്‍ ബിഗ് ബ്രദര്‍ റിയാലിറ്റി ഷോ കഴിഞ്ഞതോടെ കഥ മാറി.

ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗീറുമായുളള ചുംബനവിവാദം കൂടിയായതോടെ ശില്‍പയുടെ പ്രശസ്തി ആകാശം കടന്ന് പറന്നു.

ഇതാ ഇപ്പോള്‍ ബോളിവുഡിലെ ശ്രദ്ധേയമായ സിനിമാ മാസികയുടെ കവറില്‍ തുണിയുടുത്തോ ഇല്ലെയോ എന്ന തര്‍ക്കത്തിന് വഴി വയ്ക്കാവുന്ന തരത്തില്‍ ഒരു ചിത്രം.

പണ്ട് പൂജാ ഭട്ട് നഗ്നശരീരത്തില്‍ വസ്ത്രം പെയിന്റു ചെയ്ത് മാസികയുടെ മുഖചിത്രത്തിന് പോസു ചെയ്തിരുന്നു. ശില്‍പയ്ക്കും ആ വഴി പരീക്ഷിക്കാവുന്നതാണ്.

അടുത്ത വിവാദം വഴിയുളള പ്രശസ്തി മറ്റാരെങ്കിലും കൊണ്ടു പോകും മുന്പ് ശില്‍പയ്ക്ക് ഇത്തരം ബുദ്ധികള്‍ വേണ്ട സമയത്ത് തോന്നിക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍ .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X