പി. ശ്രീരാമകൃഷ്‌ണന്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്
ചെന്നൈ: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി പി.ശ്രീരാമകൃഷ്‌ണനെ തിരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയാണ് ശ്രീരാമകൃഷ്‌ണന്‍.
തപസ് സിന്‍ഹയെയാണ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് സിന്‍ഹയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്.
ചെന്നൈയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കേന്ദ്രകമ്മറ്റിയിലേയ്‌ക്ക് കേരളത്തില്‍ നിന്നും 12പേരെയാണ് തിരഞ്ഞെടുത്തത്.












Click it and Unblock the Notifications