യുപിയില്‍ തൂക്കുമന്ത്രിസഭയ്‌ക്ക് സാധ്യത
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തൂക്കു മന്ത്രിസഭയ്‌ക്ക് സാധ്യതയെന്ന് പ്രാഥമിക ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ബിഎസിപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും.
മായാവതിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌ജിയാണ് ഇക്കാര്യമറിയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമില്ലെന്ന് മായാവതി വ്യക്തമാക്കി.
മായാവതിയെ പുറമേനിന്നു പിന്തുണയ്‌ക്കുമെന്ന് സാധ്യതയാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം നല്‍കിയത്. എന്നാല്‍ പാര്‍ട്ടി സര്‍ക്കാരില്‍ പങ്കാളിയാവണമെന്ന് സംസ്ഥാന ഘടകത്തിലെ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ബിഎസ്‌പിയെ അനുകൂലിക്കനോ പ്രതികൂലിക്കാനോയില്ലെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബിഎസ്‌പി ചെറു പാര്‍ട്ടികളെ പ്രീണിപ്പിക്കാനുളള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതില്‍ പ്രധാന പാര്‍ട്ടി അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്‌ദള്‍ ആണ്.
അതേസമയം യുപി മുഖ്യമന്ത്രി മുലായം സിങ് യാദവ് പരാജയം സമ്മതിച്ചു. ഉടന്‍ തന്നെ രാജ്‌ഭവനിലെത്തി രാജി സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.


Click it and Unblock the Notifications