അഭയ: പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാണാനില്ല
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടങ്ങിയ രജിസ്‌റ്റര്‍ കാണാനില്ലെന്ന് മൊഴി. കോട്ടയം മെഡിക്കല്‍ കോളെജിലെ ഫോറന്‍സിക് സര്‍ജനും വകുപ്പ് മേധാവിയുമായ ഡോ പി. ബാബു തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യമറിയിച്ചത്.
ഈയൊരു രജിസ്‌റ്റര്‍ മാത്രമാണ് കാണാതായിട്ടുളളത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കൊണ്ടു പോയാല്‍ രസീത് നല്‍കാറുണ്ട്. ഈ വര്‍ക്ക് ഷീറ്റിന്റെ കാര്യത്തില്‍ രസീതും ഇല്ല--ബാബു കോടതിയെ അറിയിച്ചു.
രാസ പരിശോധന റിപ്പോര്‍ട്ട് തിരുത്തിയതിനെ തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്‌റ്റ്‌മോര്‍ട്ടം രജിസ്‌റ്റര്‍ ഹാജരാക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടത്. കേസ് 15ലേക്ക് മാറ്റി.












Click it and Unblock the Notifications