പ്രേംനസീറിന്റെ വെങ്കലശില്‌പം നിര്‍മ്മിയ്‌ക്കുന്നു
തിരുവനന്തപുരം: മലയാള ചലച്ചിത്രലോകത്തിലെ നിത്യഹരിത നായകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ പ്രേംനസീറിന്റെ വെങ്കലശില്‌പം നിര്‍മ്മിയ്‌ക്കുന്നു.
ട്രിവാന്‍ഡ്രം ഫിലിം ഫ്രെറ്റേണിറ്റിയാണ് നസീറിന്റെ വെങ്കലപ്രതിമ നിര്‍മ്മിയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനൊപ്പംതന്നെ നസീര്‍ അനശ്വരമാക്കിയ ഏതാനും കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ഒരു തീം മ്യൂസിയം സ്ഥാപിയ്‌ക്കാനും ട്രിവാന്‍ഡ്രം ഫിലിം ഫ്രെറ്റേണിറ്റി പദ്ധതിയിടുന്നുണ്ട്.
സഞ്ചാരസാഹിത്യകാരന്‍ എസ്.കെ പൊറ്റെക്കാടിന്റെയും ഹെര്‍മന്‍ഗുണ്ടര്‍ട്ടിന്റെയും പ്രതിമകള്‍ നിര്‍മ്മിച്ച ശില്‍പി ജീവന്‍ തോമസിനെയാണ് ശില്‌പനിര്‍മ്മാണത്തിനായി നിയോഗിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, സുരേഷ് ഗോപി എന്നിവര്‍ വ്യാഴാഴ്‌ച അറിയിച്ചു.
മെയ് 14ന് ഇതിന്റെ നിര്‍മ്മാണം ആരംഭിയ്‌ക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിയ്‌ക്കുന്നത്. പ്രേം നസീറിന്റെ ശില്‌പം നിര്‍മ്മിയ്‌ക്കുകയെന്ന നിര്‍ദ്ദേശം ഫ്രെറ്റേണിറ്റിയുടെ മുന്നില്‍ ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ഇപ്പോഴാണ് ഇക്കാര്യം യാഥാര്‍ത്ഥ്യമാകുന്നത്. ശില്‌പം എവിടെ സ്ഥാപിയ്‌ക്കണമെന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യം സര്‍ക്കാറുമായി ആലോചിച്ച് പിന്നീട് തീരുമാനിയ്‌ക്കുമെന്നും ഇരുവരും അറിയിച്ചു.
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിയ്‌ക്കുന്നതിനായി നിര്‍മ്മാതാവ് ജി, സുരേഷ് കുമാര്‍, ചലച്ചിത്രഅക്കാദമി മുന്‍ ചെയര്‍മാന്‍ ടി.കെ രാജീവ് കുമാര്‍, രാകേഷ് കല്ലിയൂര്‍ ശശി എന്നിവരുള്‍പ്പെട്ട ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.
ചലച്ചിത്രരംഗത്തെ പ്രൊഫഷണലിസത്തെ പ്രോത്സാഹിപ്പിയ്‌ക്കുന്നതിനും സിനിമയുമായി ബന്ധപ്പെട്ട വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിയ്‌ക്കുന്നവരുടെ ക്ഷേമത്തിനും വേണ്ടി 1995ലാണ് ട്രിവാന്‍ഡ്രം ഫിലിം ഫ്രെറ്റേണിറ്റി സ്ഥാപിച്ചത്.












Click it and Unblock the Notifications