കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ മൊബൈലുകള്‍ പ്രവര്‍ത്തനരഹിതം

  • By Staff
Google Oneindia Malayalam News

ഇടുക്കി: മൂന്നാര്‍ ടൗണില്‍ എയര്‍ടെല്‍, ഐഡിയ മൊബൈല്‍ ഫോണുകളുടെ പ്രവര്‍ത്തനം നിലച്ചു. കൈയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ടവറുകള്‍ പൊളിച്ചു നീക്കിയതിനെത്തുടര്‍ന്നാണിത്‌.

കഴിഞ്ഞ മൂന്നു ദിവസമായി ഈ കന്പനികളുടെ സേവനം മൂന്നാര്‍ ടൗണില്‍ ലഭ്യമല്ല.ബിഎസ്‌എന്‍എല്‍, റിലയന്‍സ്‌ മൊബൈയില്‍ കമ്പനികളുടെ സേവനം മാത്രമേ ഇവിടെ ലഭിക്കുന്നുളളൂ.

മൂന്നാറില്‍ നിന്ന്‌ ഏഴ്‌ കിലോമീറ്ററുകള്‍ക്ക്‌ അകലെയുളള ചൊക്രംമുടിയിലാണ്‌ ഐഡിയയുടെയും എയര്‍ടെല്ലിന്റെയും ടവറുകള്‍ സ്ഥാപിച്ചിരുന്നത്‌. എന്നാല്‍ ഈ പ്രദേശം കൈയ്യേറ്റ ഭൂമിയാണെന്ന്‌ കണ്ടതിനെത്തുടര്‍ന്ന്‌ ദേവികുളം സബ്‌കലക്ടറുടെ നേതൃത്വത്തില്‍ ടവറുകള്‍ പൊളിച്ചു നീക്കിയിരുന്നു.

ഐഡിയയുടെ ടവര്‍ കന്പനിയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ്‌ പൊളിച്ചു നീക്കിയത്‌. ടവറുകള്‍ പൊളിച്ചു നീക്കി മൂന്നു ദിവസം കഴിഞ്ഞിട്ടും കന്പനികള്‍ സേവനം പുനസ്ഥാപിച്ചിട്ടില്ല. ഇതേ തുടര്‍ന്ന്‌ ഈ എയര്‍ടെല്‍, ഐഡിയ സിം ഉപയോക്താക്കള്‍ ഏറെ ബുദ്ധിമുട്ടുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X