Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍ ഉദ്യോഗസ്ഥ സംഘം: മുഖ്യമന്ത്രി ഉറച്ചുതന്നെ

തിരുവനന്തപുരം: ദുബയ്‌ ടെക്‌നോളജി ആന്റ്‌ മീഡിയ ഫ്രീസോണ്‍ അതോറിറ്റി(ടീകോം)യുമായി സംസ്ഥാന സര്‍ക്കാര്‍ മെയ്‌ 13 ഞായറാഴ്‌ച സ്‌മാര്‍ട്‌സിറ്റി പദ്ധതികരാറില്‍ ഒപ്പുവെയ്‌ക്കും.

ഇതു സംബന്ധിച്ച നടപടികള്‍ക്കായി ടീകോമിന്റെ എട്ടംഗ പ്രതിനിധിസംഘം പ്രത്യേക ചാര്‍ട്ടേഡ്‌ വിമാനത്തില്‍ ഞായറാഴ്‌ച എത്തും. തിരുവനന്തപുരത്ത്‌ വെച്ചാണ്‌ കരാറില്‍ ഒപ്പുവെയ്‌ക്കുക.

കരാര്‍ സംബന്ധിച്ച്‌ രണ്ടുപക്ഷവും നേരത്തേതന്നെ ധാരണയിലെത്തിയിരുന്നു. ഏപ്രില്‍ 25ന്‌ ചേര്‍ന്ന മന്ത്രിസഭായോഗം കരാറിന്‌ അംഗീകാരം നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. ഏപ്രില്‍ 30ന്‌ മുമ്പ്‌ കരാറില്‍ ഒപ്പുവെയ്‌ക്കുമെന്നാണ്‌ സര്‍ക്കാര്‍ അറിയിച്ചിരുന്നതെങ്കിലും മുന്‍ നിശ്ചയപ്രകാമുള്ള പരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ ടീകോം സംഘത്തിന്‌ എത്താന്‍ കഴിഞ്ഞില്ല.

മെയ്‌ 7ന്‌ കാരാറില്‍ ഒപ്പുവെയ്‌ക്കാന്‍ പിന്നീട്‌ ധാരണയായെങ്കിലും ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ നടപടകളെ വീണ്ടും ദീര്‍ഘിപ്പിച്ചു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക്‌ നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച്‌ അടുത്ത രണ്ട്‌ ദിവസങ്ങള്‍ക്കകം ധാരണയുണ്ടാകുമെന്നാണ്‌ സൂചന. ഇതിനായി സര്‍ക്കാര്‍ പ്രതിനിധികള്‍ വെള്ളിയാഴ്‌ച വീണ്ടും കൊച്ചിയിലെത്തുന്നുണ്ട്‌.

കരാര്‍ ഒപ്പിടുന്നതിന്‌ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളുടെഭാഗമായി ടീകോം ഉദ്യോഗസ്ഥ സംഘം വ്യാഴാഴ്‌ച തിരുവനന്തപുരത്തെത്തിയിട്ടുണ്ട്‌. സര്‍ക്കാര്‍ കേന്ദ്രങ്ങളുമായും കൊച്ചിയിലുള്ള ചിലരുമായും ബന്ധപ്പെട്‌്‌ ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്‌.

എക്‌സിക്യൂട്ടീസ്‌ ഡയറക്ടര്‍ അഹമ്മദ്‌ ബിന്‍ നിയാസും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്‌ അല്‍ മുല്ലയുമാണ്‌ ഞായറാഴ്‌ചയെത്തുന്ന ടീകോം സംഘത്തെ നിയിക്കുന്നത്‌. കേരളത്തിന്‌ വേണ്ടി ചീഫ്‌ സെക്രട്ടറി ലിസ്സി ജേക്കബും ടീകോമിന്‌ വേണ്ടി അഹമ്മദ്‌ ബിന്‍ നിയാസുമാണ്‌ കരാറില്‍ ഒപ്പുവെയ്‌ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+