കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ ഉദ്യോഗസ്ഥ സംഘം: മുഖ്യമന്ത്രി ഉറച്ചുതന്നെ

  • By Staff
Google Oneindia Malayalam News

ദുബയ്‌: യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മതിയായ രേഖകളില്ലാത്തവരെ തിരിച്ചയയ്‌ക്കുന്നതിനും വേണ്ട നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന്‌ പ്രവാസി കാര്യമന്ത്രി വയലാര്‍ രവി യുഎഇ തൊഴില്‍ മന്ത്രി എല്‍ കാബിയോട്‌ ആവശ്യപ്പെട്ടു.

വ്യാഴാഴ്‌ച നടന്ന കൂടിക്കാഴ്‌ചയില്‍ യുഎയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും കൈക്കൊള്ളാവുന്ന കാര്യങ്ങളെക്കുറിച്ച്‌ ഇരുവരും ചര്‍ച്ചനടത്തി.

ജോലിക്കാര്‍ക്ക്‌ വേതനം ബാങ്കുകള്‍വഴി നല്‍കുക , ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി ഏര്‍പ്പെടുത്തുക, മെച്ചപ്പെട്ട താമസസൗകര്യം ഏര്‍പ്പെടുത്തുക, തൊഴില്‍ സംബന്ധമായ വഞ്ചനകളും ചൂഷണങ്ങളും ഒഴിവാക്കാന്‍ സ്‌മാര്‍ട്‌ കാര്‍ഡ്‌ ഏര്‍പ്പെടുത്തുക എന്നീ നിര്‍ദ്ദേശങ്ങളാണ്‌ വയലാര്‍ രവി മുന്നോട്ടുവെച്ചതെന്ന്‌ ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വിശദീകരിയ്‌ക്കുന്നു.

ഇന്ത്യന്‍-യുഎഇ സംഘത്തിന്റെ സംയുക്തസമിതിയടെ ആഭിമുഖ്യത്തില്‍ വിദേശത്തുള്ള ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്‌ നിര്‍മ്മാണം, അതിഥി സല്‍ക്കാരം (ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്‌), വിനോദസഞ്ചാരം, ആരോഗ്യസംരക്ഷണം എന്നീ പ്രധാനപ്പെട്ട മേഖകളില്‍ വ്യാഴാഴ്‌ച പരിശീലന പരിപാടി സംഘടിപ്പിച്ചു.

ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഒരു പരാതി പരിഹാര സെല്‍ രൂപീകരിയ്‌ക്കാനും സംയുക്തസമിതി തീരുമാനിച്ചിട്ടുണ്ട്‌. അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെയും ദുബായ്‌ തൊഴില്‍മന്ത്രാലയ ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തില്‍ മാസത്തിലൊരിക്കല്‍ പരാതി പരിഹാര സെല്‍വഴി പരാതികള്‍ ‍തീര്‍പ്പാക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

സംയുക്തസമിതിയുടെ അടുത്ത സമ്മേളനം ഒക്ടോബറില്‍ ദില്ലിയില്‍ നടക്കും. മനുഷ്യവിഭവശേഷി പങ്കുവെയ്ക്കുന്നതിനും വിവരസാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിനുമായി 2006 ഡിസംബറില്‍ ഇന്ത്യ യുഎഇയുമായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X