പ്രത്യേക ദൗത്യസംഘം ശനിയാഴ്‌ച മൂന്നാറില്‍
ലക് നൗ: ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായ മണല്‍ക്കാറ്റില്‍ 27 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
സുല്‍ത്താന്‍പൂര്‍, പ്രതാപ് ഗഡ് എന്നീ ജില്ലകളിലാണ് മണല്‍ക്കാറ്റ് വീശിയടിച്ചത്. സുല്‍ത്താന്‍പൂരില്‍ 24 പേരും പ്രതാപ് ഗഡില്‍ മൂന്ന് പേരും മരിച്ചു.
സുല്‍ത്താന്‍ പൂരിലെ മുസാഫിര്‍ഖാന ടൗണില്‍ കാറ്റില്‍ വീടിനു മുകളിലേക്ക് മരം വീണാണ് ആറ് പേര്‍ മരിച്ചത്. ലംഹുവയിലും ഇതേരീതിയില്‍ മൂന്ന് മരണം റിപ്പോര്‍ട്ടു ചെയ്യുന്നു.
കാറ്റില്‍ വീടുകള്‍ തകര്‍ന്നാണ് മറ്റ് 15 മരണങ്ങളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 100 ല്‍ അധികം കുടിലുകള്‍ കാറ്റില്‍ നശിച്ചു എന്ന് സര്‍ക്കാര്‍ അധികൃതര്‍ വെളിപ്പെടുത്തുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥ സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്.












Click it and Unblock the Notifications