മന്ത്രി സുധാകരന്‍ കോടതിയില്‍ ഹാജരായി
ദില്ലി: ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനം മൂലം കിഴക്കേന്ത്യന്‍ തീരത്തെ 70 ലക്ഷം ഇന്ത്യക്കാര്‍ ഭവന രഹിതരാകുമെന്ന് പരിസ്ഥിതി മന്ത്രാലയം.വന-പരിസ്ഥിതി മന്ത്രാലയം സഹമന്ത്രി നമോ നാരായണ്‍ മീണ പാര്‍ലമെന്റില്‍ അറിയിച്ചതാണീ കാര്യം.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പരിസ്ഥിതി വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരമുളളത്. 21ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രജലനിരപ്പ് ഒരു മീറ്റര്‍ ഉയരുമെന്നും തുടര്‍ന്ന് 5,764 ചതുരശ്ര അടി തീരപ്രദേശം വെളളത്തിനടിയിലാവുമെന്നും പഠനം വെളിപ്പെടുത്തുന്നു.
ഇത് 70 ലക്ഷം ജനങ്ങളെ ഭവനരഹിതരാക്കും. അതിനു പുറമേ, 4,200 കിലോമീറ്ററോളം റോഡുകളും വെളളത്തിനടിയിലാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചുഴലിക്കാറ്റ് , കൊടുങ്കാറ്റ്, കടല്‍ക്ഷോഭം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെല്ലാം ഏറ്റവുമധികം ബാധിക്കുക തീരദേശത്തെയാണ്. ഒറീസയിലെ ജഗത് സിങ്‌പൂര്‍, കേന്ദ്രപാറാ, ആന്ധ്രപ്രദേശിലെ നെല്ലൂര്‍, തമിഴ്‌നാടിലെ നാഗപ്പട്ടണം എന്നീ തീരദേശങ്ങളാണ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്ന പ്രദേശങ്ങള്‍.












Click it and Unblock the Notifications