മന്ത്രി സുധാകരന്‍ കോടതിയില്‍ ഹാജരായി
ദില്ലി: കേരള സംസ്ഥാന വൈദ്യുതി വകുപ്പിന് കേന്ദ്ര വിദഗ്‌ധ സമിതിയുടെ വിമര്‍ശനം. ജനങ്ങളുടെ പരാതി പരിഹരിക്കുന്നതില്‍ കെഎസ്‌ഇബി പരാജയപ്പെട്ടുവെന്ന കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്‌ധ സമിതി. കേന്ദ്ര പരിസ്ഥിതി വകുപ്പ് സഹമന്ത്രി നമോ നാരായണ്‍ മീണയാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്.
ആതിരപ്പളളി ജല വൈദ്യുതി പദ്ധതിയ്‌ക്ക് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയമിച്ച വിദഗ്‌ധ സമിതി അടുത്തിടെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു. സമിതി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് കെഎസ്‌ഇബിക്കെതിരെ വിമര്‍ശനങ്ങളുളളത്.
വിനോദസഞ്ചാര മേഖലയെ പ്രധാന വരുമാന മാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന ആളുകളുടെ ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് കെഎസ്‌ഇബി പരാജയപ്പെട്ടുവെന്ന് സമിതി അറിയിച്ചു. പദ്ധതിക്കെതിരെയുളള ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചു.
വൈദ്യുതി ഉത്‌പാദിപ്പിച്ചതിന് ശേഷമുളള വെളളം പാഴായി പോകുന്ന അവസ്ഥ നിലവിലുണ്ടെന്നും സമിതി കണ്ടെത്തി. ജലസേചനത്തിനായി വെളളം ഉപയോഗിക്കാനാവാതെ വരുന്നു. പദ്ധതി പ്രദേശത്തെ കുടിവെളള വിതരണം ഇടയ്‌ക്കിടെ തടസ്സപ്പെടുന്നതും ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നതായും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications