മന്ത്രി സുധാകരന്‍ കോടതിയില്‍ ഹാജരായി
ചെന്നൈ: കേന്ദ്രറയില്‍വേ മന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് തമിഴ് നാട് മുഖ്യമന്ത്രി എം. കരുണാനിധിയെപ്പോലെ തമിഴ്‌ഭാഷയില്‍ സംസാരിയ്‌ക്കാന്‍ മോഹം.
പക്ഷേ ഇപ്പോഴും തനിയ്‌ക്ക് രണ്ടേ രണ്ട് തമിഴ് വാക്കുകള്‍ മാത്രമേ അറിയാവൂ എന്ന് ലാലു ഏറ്റുപറയുകയും ചെയ്യുന്നു.
നിയമസഭയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി 50 വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ടു നടന്ന ഒരു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ലാലുവിന്റെ തമിഴ്‌ഭാഷാ മോഹം പുറത്തായത്.
ലാലുവിന്റെ ഭാഷാ മോഹത്തെ സദസ്സ് വന്‍ കയ്യടിയോടെയും ഹര്‍ഷാരവത്തോടുയുമാണ് സ്വീകരിച്ചത്.
മോഹം പൂവണിയിയ്‌ക്കാനായി കേന്ദ്ര റയില്‍വേ സഹമന്ത്രി ആര്‍. വേലുവില്‍ നിന്നും താന്‍ തമിഴ് ഭാഷ പഠിക്കാന്‍ തുടങ്ങിയെന്നും ലാലു പറഞ്ഞു. പക്ഷേ ഇതേവരെ വണക്കം, പോങ്കോ എന്നിങ്ങനെ രണ്ടു വാക്കുകള്‍ മാത്രമാണ് റയില്‍വേമന്ത്രി പഠിച്ചെടുത്തിട്ടുള്ളു.












Click it and Unblock the Notifications