മന്ത്രി സുധാകരന്‍ കോടതിയില്‍ ഹാജരായി
ലഖ്‌നൊ: ദളിതര്‍ മുതല്‍ ബ്രാഹ്മണര്‍ വരെയുളളവരെ കോര്‍ത്തിണക്കിയ പുതിയ രാഷ്ട്രീയ സമവാക്യത്തിലൂടെ പ്രവചനങ്ങളെല്ലാം തെറ്റിച്ച് മായാവതിയുടെ ബിഎസ്‌പി ഉത്തര്‍ പ്രദേശിന്റെ ഭരണം തിരിച്ചു പിടിച്ചു.
403 അംഗ നിയമസഭയിലെ 402 സീറ്റിലേക്കു നടന്ന വോട്ടെടുപ്പില്‍ 208 സീറ്റ് നേടിയാണ് ബിഎസ്‌പി കേവല ഭൂരിപക്ഷം നേടിയത്. ബിഎസ്‌പിയുടെ വോട്ട് ബാങ്കായ ദലിത് വിഭാഗത്തിന്റെ പിന്തുണ നിലനിര്‍ത്തിയതിനൊപ്പം സവര്‍ണ, ന്യൂനപക്ഷ വോട്ടര്‍മാരെയും ആകര്‍ഷിച്ച മായാവതിയുടെ നേതൃത്വത്തില്‍ യുപിയില്‍ 14 വര്‍ഷത്തിനു ശേഷം ഏകകക്ഷി ഭരണം വരികയാണ്.
14 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് യുപിയില്‍ ഒരു കക്ഷി തനിച്ച് കേവല ഭൂരിപക്ഷം നേടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 99 സീറ്റുമാത്രമുണ്ടായിരുന്ന സ്ഥാനത്തുനിന്നാണീ കുതിപ്പ്.
ഭരണം പിടിക്കാമെന്നു കണക്കുകൂട്ടിയ ബിജെപിക്കും ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്കും കനത്ത തിരിച്ചടിയേകിക്കൊണ്ടാണ് മായാവതി വിജയം നേടിയത്. മുലായം സിങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് 97 സീറ്റുമായി രണ്ടാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. അതേസമയം, സഖ്യകക്ഷികളടക്കം 50 സീറ്റ് നേടാനെ ബിജെപിയ്‌ക്കായുളളൂ.
രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും പ്രചരണവേദിയിലിറക്കിയ കോണ്‍ഗ്രസ്സിന് നിലവിലുളള സീറ്റ് പോലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തവണത്തെക്കാള്‍ മൂന്നു സീറ്റ് കുറഞ്ഞ് 22 സീറ്റാണ് അവര്‍ക്ക് നേടാനായത്.
മറ്റു കക്ഷികളും സ്വതന്ത്രരും 26 സീറ്റ് നേടി. ഇതില്‍ അജിത് സിങ്ങിന്റെ ആര്‍എല്‍ഡിയുടെ 10 സീറ്റും ഉള്‍പെടുന്നു. കഴിഞ്ഞതവണ ആര്‍എല്‍ഡിക്കു 15 സീറ്റ് ലഭിച്ചിരുന്നു. സ്വതന്ത്രരില്‍ പലരും മായാവതിയെ പിന്തുണയ്‌ക്കുമെന്നുറപ്പാണ്.
വിജയിച്ച പ്രമുഖര്‍
മുലായം സിങ് യാദവ്, സ്‌പീക്കര്‍ മാതാ പ്രസാദ് പാണ്ഡെ, കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് പ്രമോദ് തിവാരി, സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശിവ്‌പാല്‍ സിങ് യാദവ്, അധോലോക നേതാക്കളായ മുഖ്‌താര്‍ അന്‍സാരി, രഘുരാജ് പ്രതാപ് സിങ് എന്ന രാജാ ഭയ്യ്, മധുമിത കൊലക്കേസ് പ്രതിയും മുന്‍ മന്ത്രിയുമായ അമര്‍മണ് ത്രിപാഠിയും വിജയിച്ചവരില്‍ പെടുന്നു.
പരാജയപ്പെട്ട പ്രമുഖര്‍
ബിജെപി സംസ്ഥാന പ്രസിഡന്റ് കേസരിനാഥ് ത്രിപാഠി, മുന്‍ മുഖ്യമന്ത്രി രാം നരേഷ് യാദവ്, സമാജ് വാദി വിമതന്‍ ബെനി പ്രസാദ് വര്‍മ, പുത്രന്‍ രാകേഷ് വര്‍മ, മന്ത്രിമാരായ അശോക് ബാജപൈ, ഉജ്വല്‍ രമണ്‍ സിങ്, അപ്‌നാ ദള്‍ പ്രസിഡന്റ് സേനെ ലാല്‍ പട്ടേല്‍, പിസിസി പ്രസിഡന്റ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദ്.
സീറ്റ് നില (ബ്രായ്‌ക്കറ്റില്‍ കഴിഞ്ഞ തവണത്തെ സീറ്റ്)
ആകെ സീറ്റ്: 403
തിരഞ്ഞെടുപ്പ് നടന്നത്: 402
ഫലം പ്രഖ്യാപിച്ചത്: 402
ബിഎസ്‌പി: 208(99)
എസ്‌പി: 97(143)
ബിജെപി: 50(88)
കോണ്‍ഗ്രസ് സഖ്യം: 22(25)
മറ്റു കക്ഷികള്‍, സ്വതന്ത്രര്‍: 26(48)












Click it and Unblock the Notifications