മൂന്നാര്‍ കയ്യേറ്റം: ഉന്നത ഉദ്യോഗസ്ഥരെത്തി
തൊടുപുഴ: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ ദൗത്യ സംഘത്തിന്റെ സ്പെഷ്യല്‍ ഓഫീസര്‍ കെ.സുരേഷ് കുമാറും സംഘത്തിലെ അംഗം ഐജി ഋഷിരാജ് സിംഗും ശനിയാഴ്ച മൂന്നാറിലെത്തി.
വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശമുണ്ടെന്ന് കെ.സുരേഷ് കുമാര്‍ പറഞ്ഞു. ചെറുകിട കൈയേറ്റക്കാരരെ പുനരധിവസിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
കൊച്ചിയില്‍ അഡ്വക്കറ്റ് ജനറലുമായും മുതിര്‍ന്ന സര്‍ക്കാര്‍ പ്ലീഡര്‍മാരുമായു ചര്‍ച്ച നടത്തിയശേഷമാണ് സുരേഷ് കുമാര്‍ എറണാകുളത്തെത്തിയത്.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ തിങ്കളാഴ്ച പ്രത്യേക പൊലീസ് സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരുടെ യോഗം ചേരും. രണ്ട് എസ് പിമാര്‍, നാല് ഡിവൈഎസിപമാര്‍, എട്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരാണ് ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള 400 അംഗ പ്രത്യേക പൊലീസ് സംഘത്തിലുള്ളത്.












Click it and Unblock the Notifications