Get Updates
Get notified of breaking news, exclusive insights, and must-see stories!

വി.എസിന്റെ മകന്റെ പിഎച്ച്‌ഡി രജിസ്‌ട്രേഷന്‍: സര്‍ട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ടു

തിരുവന്തപുരം: മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിന്റെ അധ്യാപന പരിചയം തെളിയ്‌ക്കുന്ന വിശദ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്ന്‌ കേരള സര്‍വ്വകലാശാല ഐഎച്ച്‌ആര്‍ഡി ഡയറക്ടറോട്‌ ആവശ്യപ്പെട്ടു.

മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ അരുണ്‍കുമാറിന് പിഎച്ചിഡി രജിസ്‌ട്രേഷന്‍ അനുവദിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

പിഎച്ച്‌ഡി രജിസ്‌ട്രേഷന്‌ ഇളവു ലഭിയ്‌ക്കാനുള്ള ഏഴുവര്‍ഷത്തെ അധ്യാപന പരിചയം അരുണ്‍കുമാറിനില്ലെന്നും കയര്‍ഫെഡ്‌ എംഡിയായിരുന്ന കാലഘട്ടം കൂടി ഉള്‍പ്പെടുത്തിയാണ്‌ നേരത്തേ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതെന്നുമുള്ള ആക്ഷേപത്തെത്തുടര്‍ന്നാണ്‌ വിശദ സര്‍ട്ടിഫിക്കറ്റ്‌ ചോദിയ്‌ക്കാന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. എം.കെ രാമചന്ദ്രന്‍ നായര്‍ രജിസ്‌ട്രാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയത്‌.

രജിസ്‌ട്രാര്‍ പ്രഫ.കെ.എ ഹാഷിം വെള്ളിയാഴ്‌ച തന്നെ ഇതു സംഹന്ധിച്ച്‌ കത്ത്‌ പ്രത്യേക ദൂതന്‍വശം ഐഎച്ച്‌ആര്‍ഡി ഡയറക്ടര്‍ പ്രഫ. വി.സുബ്രഹ്മണിയ്‌ക്ക്‌ എത്തിച്ചു.

ഐഎച്ച്‌ആര്‍ഡി ജോയിന്റ്‌ ഡയറക്ടറായ അരുണ്‍കുമാര്‍ ഏതെങ്കിലും കോളജില്‍ പ്രിന്‍സിപ്പലോ അധ്യാപകനോ ആയിരുന്നോഎന്നും അങ്ങനെയെങ്കില്‍ ഏതൊക്കെ കോളജുകളില്‍ ഏതുകാലഘട്ടത്തിലാണ്‌ സേവനം അനുഷ്‌ഠിച്ചതെന്നും അറിയിക്കാനാണ്‌ രജിസ്‌ട്രാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

അരുണ്‍കുമാറിന്‌ മാനദണ്ഡങ്ങള്‍ സംഘിച്ച്‌ പിഎച്ച്‌ഡിയ്‌ക്ക്‌ രജിസ്‌ട്രേഷന്‍ നല്‍കിയതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ യു വെള്ളിയാഴ്‌ച കേരള സര്‍വ്വകലാശാലയിലേയ്‌ക്ക്‌ മാര്‍ച്ച്‌ നടത്തുകയും വൈസ്‌ ചാന്‍സലറുടെകോലം കത്തിയ്‌ക്കുകയും ചെയ്‌തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+