പ്രത്യേക ദൗത്യസംഘം ശനിയാഴ്‌ച മൂന്നാറില്‍
ചിക്കാഗോ: നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ മാമ്പഴങ്ങള്‍ അമേരിക്കന്‍ തീരത്ത് കപ്പലിറങ്ങി. 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ തിരിച്ചു വരവ്.
ഇനി ഇന്ത്യന്‍ മാമ്പഴങ്ങളായ അല്‍ഫോണ്‍സോയും മല്‍ഗോവയുമെല്ലാം അമേരിക്കയിലെ ഇന്ത്യന്‍ കടക്കളില്‍ സ്ഥാനം പിടിക്കും. രണ്ട് ദശകങ്ങളായി അമേരിക്കന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഏപ്രിലില്‍ നീങ്ങിയതോടെയാണ് മാങ്ങകള്‍ ചിക്കാഗോയിലെത്തിയത്.
തെക്കേ ഏഷ്യയില്‍ നിന്നുളള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാരായ പ്രഫുല്‍ സഹോദരന്‍മാരാണ് വ്യാഴാഴ്‌ച ചിക്കാഗോയിലെത്തിയ ആദ്യ ചരക്കിന്റെ ഉടമകള്‍. തന്റെ കടയിലെ എല്ലാ മുറികളിലും സുഗന്ധം പരത്തുന്ന ഇന്ത്യന്‍ മാങ്ങകള്‍ നിറച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ വംശജനായ തുല്‍സി പട്ടേല്‍ എന്ന് വ്യാപാരി പറയുന്നു.
മെക്‌സിക്കന്‍ മാങ്ങകളെക്കാള്‍ ദക്ഷിണേഷ്യന്‍ സമൂഹത്തിന് പ്രിയം ഇന്ത്യന്‍ മാങ്ങകളോടാണെന്നതിനാല്‍ ഇവയുടെ വിലയിലും അത് പ്രകടമാണ്. മെക്‌സിക്കന്‍ മാങ്ങകള്‍ 12 എണ്ണത്തിന് 240-480 രൂപ വില വരുമ്പോള്‍ ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്കിത് 1200-1400ന് ഇടയിലാണ് വില.
ഉപഭോക്താക്കള്‍ ഇന്ത്യന്‍ മാമ്പഴങ്ങള്‍ അന്വേഷിച്ചു വരാന്‍ തുടങ്ങിയിട്ട് ആഴ്ചകളായെന്ന് ഡെവോന്‍ അവന്യൂവിലെ പാര്‍ ബിര്‍ഡിയിലെ ഒരു പച്ചക്കറി കടയില്‍ ക്ലാര്‍ക്കായ അലി ഖാന്‍ പറഞ്ഞു. ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് സ്വാദ് കൂടുതലാണെന്നും അലി പറയുന്നു.
ലോകത്ത് മാമ്പഴ ഉത്‌പാദത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങിലൊന്നാണ് ഇന്ത്യ. 1.2 കോടിയോളം മാമ്പഴങ്ങളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കുന്നതെങ്കിലും ആഗോള വിപണിയില്‍ വെറും ഒരു ശതമാനത്തിനു താഴെയെ ഇവ ലഭ്യമാകുന്നുളളൂ.












Click it and Unblock the Notifications