യുഡിഎഫ് സംഘം മൂന്നാറില്‍ സന്ദര്‍ശനം നടത്തുന്നു
ലകനൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി മായാവതി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ഗവര്‍ണര്‍ ടി വി രാജേശ്വറിന്റെ ഔദ്യോഗിക വസതിയായ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ 19 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 21 സഹമന്ത്രിമാരും ഒമ്പത് സഹമന്ത്രിമാരും മായാവതിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
നാലാം തവണയാണ് മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നത്. 1991ലാണ് മായാവതി ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. ഇതിനു മുമ്പ് കോണ്‍ഗ്രസ് നേതാവ് നാരായണന്‍ ദത്ത് തിവാരി മാത്രമാണ് ഉത്തര്‍പ്രദേശില്‍ നാല് തവണ മുഖ്യമന്ത്രിയായിട്ടുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 206ഉം നേടിയാണ് മായാവതിയുടെ നേതൃത്വത്തിലുള്ള ബി എസ് പി അധികാരത്തിലെത്തിയത്. 14 വര്‍ഷത്തിനു ശേഷമാണ് ഉത്തര്‍പ്രദേശില്‍ ഏകകക്ഷി ഭരണം നിലവില്‍ വരുന്നത്.












Click it and Unblock the Notifications