Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗായിക കവിയൂര്‍ രേവമ്മ അന്തരിച്ചു

കൊല്ലം:പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും കര്‍ണാടക സംഗീതജ്ഞയുമായ ഡോ. സി.കെ. രേവമ്മ (77) (കവിയൂര്‍ രേവമ്മ)അന്തരിച്ചു. ഞായറാഴ്ച കൊല്ലത്ത്‌ വച്ചായിരുന്നു അന്ത്യം.

ദേശീയ അവാര്‍ഡ്‌ നേടിയ നീലക്കുയില്‍ എന്ന ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌.1950ല്‍ ശശീധരന്‍ എന്ന ചിത്രത്തിലെ ഗാനമാലപിച്ചാണ് ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറിയത്. മുടിയനായ പുത്രന്‍, ശബരിമല സ്വാമി അയ്യപ്പന്‍ തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.

1930 ഏപ്രില്‍ 14ന്‌ കവിയൂരിലാണ്‌ രേവമ്മ ജനിച്ചത്‌. തിരുവനന്തപുരം സംഗീത കോളജില്‍ നിന്ന്‌ ഗാനഭൂഷണം പാസായി. തിരുവനന്തപുരം വുമണ്‍സ്‌, ചെന്നൈ സ്റ്റെല്ല മരിയ കോളജ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ സര്‍വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഇന്ത്യന്‍ സംഗീത വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌. തൃശൂര്‍ ഗവണ്‍മെന്റ്‌ കോളജ്‌ പ്രിന്‍സിപ്പലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+