കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മൂന്നാര്‍: വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി
മൂന്നാര്‍: സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ നേതൃത്വത്തില്‍ മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. മൂന്നാര്‍ ടൗണിന് സമീപത്ത് നടയാറിലുള്ള സമ്മര്‍ കാസില്‍ എന്ന നാലു നില കെട്ടിടമാണ് ആദ്യം ഒഴിപ്പിക്കുന്നത്.
പ്രത്യേക ദൗത്യസംഘ തലവന്‍ കെ.സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമെത്തിയാണ് ഹോട്ടല്‍ കെട്ടിടം പൊളിക്കുന്നത്. ഈ കെട്ടിടം നേരത്തെ തന്നെ പൂട്ടി സീല്‍ ചെയ്തിരുന്നതാണ്.
കെട്ടിടം പൊളിക്കുന്നതിനായി എത്തിയ തൊഴിലാളികള്‍ വധ ഭീഷണിയെത്തുടര്‍ന്ന് ജോലി നിര്‍ത്തിപ്പോയി. തൊഴിലാളികള്‍ പണി നിര്‍ത്തി പോയതോടെ പഞ്ചായത്ത് റവന്യൂ ജീവനക്കാരാണ് ഇപ്പോള്‍ കെട്ടിടം പൊളിക്കുന്നതിന് സഹായിക്കുന്നത്.
Comments
Story first published: Sunday, May 13, 2007, 5:30 [IST]