ഗായിക കവിയൂര്‍ രേവമ്മ അന്തരിച്ചു
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അന്തിമകരാര്‍ ഞായറാഴ്ച ഒപ്പുവച്ചു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ലിസി ജേക്കബും ടീകോമിനു വേണ്ടി ദുബായ് രാജകുടുംബാംഗവും ദുബായ് ഹോള്‍ഡിംഗിന്റെ ഡയറക്ടറുമായ അഹമ്മദ് ബിന്‍ ബ്യാത്തുമാണ് കരാറില്‍ ഒപ്പുവച്ചു.
മസ്ക്കറ്റ് ഹോട്ടലില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെയും മറ്റു മന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. കരാര്‍ ഒപ്പിടല്‍ ആഘോഷമാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് സര്‍ക്കാരും ടീകോം അധികൃതരും. ആഘോഷ പരിപാടി സംഘടിപ്പിക്കാനായി ഒരു ഇവന്റ് മാനേജ് മെന്റ് ടീമിനെ ഏല്‍പ്പിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ കേരളത്തിന് അനുകൂലമായ വ്യവസ്ഥകളുമായി സ്മാര്‍ട്ടി സിറ്റി കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞത് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിജയമാണ്. യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയിരുന്ന കരാര്‍ വ്യവസ്ഥകളില്‍ നിന്ന് കാതലായ മാറ്റങ്ങളോടെയാണ് പുതിയ കരാര്‍ തയ്യാറാക്കിരിക്കുന്നത്.
ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരക്ക് ചാര്‍ട്ടേഡ് വിമാനത്തിലാണ് ദുബായ് ടെക്നോളജി ആന്റ് മീഡിയ ഫ്രീസോണ്‍ അധികൃതര്‍ തലസ്ഥാനത്തെത്തിയത്. സംഘത്തില്‍ ടീകോം എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്ല ബിന്‍ അല്‍ നിയാസി, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് അല്‍മുല്ല, ദീപക് പത്മനാഭന്് എന്നിവരുമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിയമമന്ത്രി എം.വിജയകുമാറിന്റെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു.
ടീകോമിന്റെ പബ്ലിക് റിലേഷന്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച തന്നെ തലസ്ഥാനത്തെത്തി ഇന്ന് ഒപ്പിടേണ്ട കരാറിന്റെ ഘടന സംബന്ധിച്ച് സര്‍ക്കാരുമായി അന്തിമവട്ട ചര്‍ച്ച നടത്തിയിരുന്നു.