കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുംബന വിവാദം: ശില്‌പ സുപ്രിം കോടതിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: അടുത്ത അധ്യയന വര്‍ഷത്തില്‍ 100 ശതമാനം സീറ്റിലും മാനേജ്‌മെന്റ്‌ തന്നെ പ്രവേശനം നടത്തുമെന്ന്‌ സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളെജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയിലെ മാര്‍ക്കും പത്താം ക്ലാസിലെയും പ്ലസ്‌ ടുവിലേയും മാര്‍ക്കും അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം നല്‍കുക.

2006-2007ല്‍ എസ് സി, എസ് ടി, പിന്നോക്ക വിഭാഗം എന്നിവയിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിവന്ന സംവരണം തുടരും 50,000രൂപയ്‌ക്കും 75,000 രൂപയ്‌ക്കും ഇടയിലായിരിക്കും വാര്‍ഷിക ഫീസ്‌ ഈടാക്കുക. ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുന്ന സ്കോളര്‍ഷിപ്പും തുടരും.

ഓരോ കോളെജിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ അനുസരിച്ചുള്ള ഫീസ്‌ ഘടന ജസ്റ്റിസ്‌ പി.എ മുഹമ്മദ്‌ കമ്മറ്റിയ്‌ക്ക്‌ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജി.പി.സി നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

15 ദിവസത്തിനകം പ്രോസ്‌പെക്ടസ്‌ പ്രസിദ്ധീകരിയ്‌ക്കും. ഇതില്‍ കേരളത്തിലുള്ള 49 സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളജുകളുടെയും എല്ലാ വിശദാംശങ്ങളും ഉള്‍പ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X