Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബന വിവാദം: ശില്‌പ സുപ്രിം കോടതിയില്‍

ചെന്നൈ: മന്ത്രിസ്ഥാനം ഇല്ലെങ്കിലും ഡിഎംകെയില്‍ തന്നെ തുടരുമെന്ന്‌ ദയാനിധി മാരന്‍ പറഞ്ഞു. ഇനി മന്ത്രിയാവില്ലെന്നും മന്ത്രിസ്ഥാനം ആരെങ്കിലും വാഗ്ദാനം ചെയ്താലും തനിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊട്ടിയില്‍ നിന്നു കോയന്പത്തൂര്‍ വഴി ചെന്നൈയിലെത്തിയ അദ്ദേഹം ഉടന്‍ മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു.

താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണം ഉയര്‍ന്നതില്‍ ദുഖമുണ്ട്. തന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ എം. കരുണാനിധിയുടെ പിന്തുണയാണ്‌. കേന്ദ്രമന്ത്രിയായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. 2,64,000 കോടിയുടെ വിദേശ നിക്ഷേം ഇന്ത്യയിലേയ്‌ക്ക്‌ എത്തിക്കാന്‍ കഴിഞ്ഞതായും മാരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങള്‍ ആരൊക്കെയൊ മുതലെടുക്കുകയായിരുന്നു. തനിക്ക്‌ സണ്‍ ടിവിയുമായൊ ദിനകരന്‍ പത്രവുമായൊ ബന്ധമില്ലെന്ന്‌ മാരന്‍ പറഞ്ഞു. പാര്‍ട്ടിയുടെയും കരുണാനിധിയുടെയും എന്തു തീരുമാനവും ആദരവോടെ അംഗീകരിക്കും.

കലൈഞ്‌ജരാണ്‌ തന്റെ നേതാവ്‌. അദ്ദേഹത്തിനെതിരെയോ പാര്‍ട്ടിയ്ക്കെതിരെയോ ഒന്നും പറഞ്ഞിട്ടില്ല, പ്രവര്‍ത്തിച്ചിട്ടില്ല. മന്ത്രിസഭയില്‍ നിന്നു രാജിവയ്‌ക്കേണ്ടി വന്നതില്‍ വേദനയില്ല. എന്നാല്‍, താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണം ദുഖകരമാണ്‌.

അദ്ദേഹത്തെ നേരില്‍ കാണാന്‍ ശ്രമിക്കും. കാരണം കാണിക്കല്‍ നോട്ടീസ്‌ ലഭിച്ചശേഷം മറുപടി നല്‍കും. ചെന്നൈ സെന്‍ട്രല്‍ എംപിയായി തുടരുമെന്നും മാരന്‍ പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+