കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: ചീഫ്‌ കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീതയ്ക്കെതിരെ കേസെടുത്തു

  • By Staff
Google Oneindia Malayalam News

ലഖ്‌നൊ: രണ്ട്‌ ഐഎഎസ്‌ ഉദ്യോഗസ്ഥരടക്കം മൂന്ന്‌ ഓഫീസര്‍മാരെ സസ്‌പെന്‍ഡ്‌ ചെയ്‌തുകൊണ്ട്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മായാവതി ഭരണമാരംഭിച്ചു. മുഖ്യമന്ത്രി സ്ഥാനമേറ്റ ഉടനെ തന്നെ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിയ്‌ക്ക്‌ തുടക്കം കുറിച്ചിരിക്കുകയാണ്‌ മായാവതി.

സംസ്ഥാനത്ത്‌ നിയമവാഴ്‌ച പുനസ്ഥാപിക്കാനായി പൊലീസ്‌ സേനയിലും വന്‍ അഴിച്ചു പണി നടത്തിയിട്ടുണ്ട്‌. 12 ഐപിഎസ്‌ ഓഫീസര്‍മാരെയാണ്‌ സ്ഥലം മാറ്റിയിരിക്കുന്നത്‌. എല്ലാ ജില്ലാ പൊലീസ്‌ ഓഫീസര്‍മാര്‍ക്കും സ്ഥലം മാറ്റം ഉണ്ടാവുമെന്നാണ്‌ കരുതുന്നത്‌.

ഡോ ബി.ആര്‍ അംബേദ്‌കറുടെ പേരിലുളള ഒരു പാര്‍ക്ക്‌ പരിപാലിക്കുന്നതില്‍ വീഴ്‌ച വരുത്തിയ ഒരു എഞ്ചിനിയര്‍ക്കെതിരെയും അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. സര്‍വീസില്‍ നിന്നു വിരമിച്ചു കഴിഞ്ഞതാണ്‌ ഈ ഉദ്യോഗസ്ഥന്‍. മുലായം സിങിനെതിരെ ആരോപിക്കപ്പെട്ട കേസുകളില്‍ അന്വേഷണം നടത്തുമെന്നും മായാവതി അറിയിച്ചു.

ഇതിനു പുറമേ, ഒരു കാബിനറ്റ്‌ സെക്രട്ടറിയുടെയും രണ്ട്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരുടെയും തസ്‌തികകള്‍ മായാവതി പുതുതായി സൃഷ്ടിച്ചിട്ടുണ്ട്‌. ശശാങ്ക്‌ ശേഖര്‍ സിംഗാണ്‌ കാബിനറ്റ്‌ സെക്രട്ടറി. ശൈലേഷ്‌ കൃഷ്‌ണ, വി.കെ ശര്‍മ്മ എന്നിവരെയാണ്‌ പുതിയ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായി നിയമിച്ചിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X