കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുര്‍വേദ കേന്ദ്രത്തില്‍ അനാശാസ്യം: 8 പേര്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

നെടുമ്പാശേരി: നെടുമ്പാശേരിയിലെ ഒരു ആയുര്‍വേദ സുഖചികിത്സാകേന്ദ്രത്തില്‍ അനാശാസ്യം നടത്തിയതുമായി ബന്ധപ്പെട്ട്‌ മൂന്നു സ്‌ത്രീകളുള്‍പ്പെടെ എട്ടുപേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

ചെങ്ങമനാട്‌ സിഐ എം.പി സ്‌കറിയയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ എട്ടുപേരും പിടിയിലായത്‌. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനാണെന്ന്‌ പറയുന്ന കൃഷ്‌ണന്‍കുട്ടി, ബിജു , ചികിത്സയ്‌ക്കെത്തിയ സുരേഷ്‌, ശിവപ്രസാദ്‌, പത്മകുമാര്‍, പച്ചാളം സ്വദേശി ഉഷ(40), ആര്യനാട്‌ സ്വദേശി അനില കുമാരി(32), കന്യാകുമാരി സ്വദേശി അഖന്യ(22) എന്നിവരാണ്‌ പിടിയിലായത്‌. അറസ്റ്റുരേഖപ്പെടുത്തിയശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

അജ്ഞാത ടെലിഫോണ്‍ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ്‌ പൊലീസ്‌ ആയുര്‍വേദ കേന്ദ്രത്തില്‍ പരിശോധനയ്‌ക്കെത്തിയത്‌. നെടുമ്പാശേരി പൊസ്റ്റ്‌ ഓഫീസിനടുത്ത്‌ വര്‍ഷങ്ങളായി ഈ കേന്ദ്രം പ്രവര്‍ത്തിച്ചുവരുകയാണ്‌.

ആയുര്‍വേദ സുഖചികിത്സയ്‌ക്കെന്ന പേരില്‍ ഒട്ടേറെപ്പേര്‍ ഇവിടെ വന്നുപോകാറുണ്ട്‌. കൂടുതല്‍പ്പേരും ദൂരസ്ഥലങ്ങളില്‍നിന്നെത്തുന്നവരാണ്‌. ഇവരുടെ പേരില്‍ എന്ത്‌ കുറ്റമാണ്‌ ചുമത്തിയതെന്ന്‌ പൊലീസ്‌ അറിയിച്ചിട്ടില്ല

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X