ആയുര്‍വേദ കേന്ദ്രത്തില്‍ അനാശാസ്യം: 8 പേര്‍ പിടിയില്‍
കോഴിക്കോട്: യൂറോപ്യന്‍ യൂണിയന്റെ 12ആമത് ചലച്ചിത്രോത്സവം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ തുടങ്ങി.
18 വരെ നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ 19 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്‌ക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കോഴിക്കോട് നഗരസഭയും ചേര്‍ന്ന് സംഘടിപ്പിയ്‌ക്കുന്ന പ്രദര്‍ശനം ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ജി ജോര്‍ജ് തിങ്കളാഴ്‌ച രാവിലെ ഉത്‌ഘാടനം ചെയ്‌തു.
യൂറോപ്യന്‍ കമ്മിഷന്‍ പൊളിറ്റിക്കല്‍ കോണ്‍സുലര്‍ ക്രിസ്‌റ്റീന മാര്‍്‌ട്ടിന്‍സ്‌ബരീറ, പി.വി ഗംഗാധരന്‍, യു.എ ഖാദര്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍ മോഹനന്‍, സെക്രട്ടറി ഡോ. കെ.എസ് ശ്രീകുമാര്‍ എന്നിവര്‍ ഉത്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഡെലിഗേറ്റ് പാസുകള്‍ ടാഗോര്‍ തിയേറ്ററില്‍ ലഭിയ്‌ക്കും. ഡു നോട്ട് ഡിസ്‌റ്റര്‍ഹ് (നെതര്‍ലാന്റ്), ജേര്‍ണി ടു ജറുസലേം(ബള്‍ഗേറിയ), ഫോര്‍ മിനിറ്റ്‌സ്(ജന്‍മനി), സമ്മര്‍ വിത്ത് ദി ഗോസ്‌റ്റസ്( ഓസ്‌ട്രിയ) എന്നീ ചിത്രങ്ങളാണ് തിങ്കളാഴ്‌ച പ്രദര്‍ശിപ്പിയ്ക്കുന്നത് .












Click it and Unblock the Notifications