മൂന്നാര്‍: സംഘത്തെ മാറ്റാന്‍ പാര്‍ട്ടിയുടെ അന്ത്യശാസനം
മൂന്നാര്‍: മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനായി നിയോഗിച്ച പ്രത്യേക ദൗത്യ സംഘത്തെ മാറ്റാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിയ്‌ക്ക് അന്ത്യശാസനം നല്‍കിയതായി റിപ്പോര്‍ട്ട്.
അടുത്ത മന്ത്രിസഭാ യോഗം ഇതു പരിഗണിക്കുമെന്നാണ് അറിയുന്നത്. പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചതില്‍ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന് എതിര്‍പ്പുണ്ടായിരുന്നു.
എല്ലാ എതിര്‍പ്പുകളും അവഗണിച്ച് മുഖ്യമന്ത്രി മന്ത്രസഭാ യോഗത്തില്‍ കൈകൊണ്ട തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം അന്ത്യശാസനം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications