Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍: ഉടമകള്‍ തന്നെ കെട്ടിടം പൊളിക്കുന്നു

തൊടുപുഴ: മൂന്നാറിലും സമീപ പ്രദേശങ്ങളിലുമുളള വന്‍കിടക്കാരുടെ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്ന നടപടി പ്രത്യേക ദൗത്യസംഘം തുടരുന്നു. മൂന്നാര്‍ ടൗണിലെ സിപിഐ ഓഫീസിനൊപ്പം പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ പരിധി ലംഘിച്ച മുന്‍ഭാഗവും പോലീസ്‌ സ്റ്റേഷനു സമീപത്തെ റിസോര്‍ട്ടും കെട്ടിടഉടമകള്‍ തന്നെ പൊളിച്ചു നീക്കുന്നുണ്ട്‌.

ദേവികുളത്താണ്‌ ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നത്‌. കൊച്ചി-മധുര ദേശീയപാതയില്‍ നിന്ന്‌ 15 മീറ്റര്‍ ദൂരപരിധി പാലിക്കാതെ നിര്‍മിച്ച നാലു റിസോര്‍ട്ടുകളുടെ മുന്‍ഭാഗങ്ങളാണ്‌ തിങ്കളാഴ്‌ച പൊളിക്കുന്നത്‌.

പ്രത്യേക ദൗത്യ സംഘം തലവന്‍ കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുളള സംഘം ദേവികുളത്ത്‌ എത്തിയപ്പോള്‍ തന്നെ റിസോര്‍ട്ട്‌ ഉടമകള്‍ തന്നെ ഇവ പൊളിച്ചു നീക്കാന്‍ തുടങ്ങി. ദേവികുളത്തുളള ലാസ്‌ പാംസ്‌, മിസ്റ്റി ബട്‌സ്‌, വിന്റര്‍ കാസില്‍, ഓര്‍ട്ടം ട്രീസ എന്നീ റിസോര്‍ട്ടുകളുടെ പരിധി ലംഘിച്ച്‌ മുന്‍ഭാഗങ്ങളാണ്‌ പൊളിക്കുന്നത്‌.

ജില്ലാ കളക്ടര്‍ രാജു നാരായണന്‍ സ്വാമി, ഐജി ഋഷിരാജ്‌ സിംഗ്‌, സബ്‌ കളക്ടര്‍മാരായ മോഹന്‍ദാസ്‌, ഡോ രത്തന്‍ വേല്‍ക്കര്‍ എന്നിവര്‍ക്കൊപ്പം വന്‍ പോലീസ്‌ സംഘവും ദേവികുളത്ത്‌ എത്തിയിട്ടുണ്ട്‌. ദൗത്യ സംഘം തലവന്‍ കെ സുരേഷ്‌കുമാര്‍ ഞായറാഴ്‌ച ദേവികുളത്തെത്തി, എന്‍എച്ച്‌ അധികൃതര്‍ക്കൊപ്പം ദേശീയപാതയില്‍ നിന്ന്‌ റിസോര്‍ട്ടിലേക്കുളള ദൂരം അളന്ന്‌ തിട്ടപ്പെടുത്തിരുന്നു.

തുടര്‍ന്നാണ്‌ പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കിയത്‌. ദേവീകുളത്തെ റിസോര്‍ട്ട്‌ സംഘം പരസ്യമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെ ഭീഷണി മുഴക്കിയിരുന്നു. ഇതു കൂടി കണക്കിലെടുത്ത്‌ വന്‍ പോലീസ്‌ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്‌.

ഇടുക്കി ജില്ലാ കളക്ടറായ രാജു നാരായണസ്വാമി ചുമതലയേറ്റതോടെ മൂന്നാറിലെ വന്‍കിട കൈയേറ്റക്കാര്‍ക്കെതിരേ നടപടി ഊര്‍ജിതമാക്കിയിട്ടുണ്ട്‌. കൂടാതെ മൂന്നാറിലെ ബീവറേജസ്‌ കോര്‍പ്പറേഷന്റെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ചു നീക്കാന്‍ റവന്യൂ മാസ്‌ക്‌ ഫോഴ്‌സ്‌ നോടീസ്‌ നല്‍കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+