ചുംബന വിവാദം: ശില്‌പ സുപ്രിം കോടതിയില്‍
തിരുവനന്തപുരം: സ്‌മാര്‍ട് സിറ്റി കരാര്‍ രണ്ടു വര്‍ഷം വൈകിച്ചതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ നേട്ടമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു വര്‍ഷം പ്രതിപക്ഷത്തിരുന്നും പിന്നീട് ഭരണത്തിലിരുന്നുമാണ് എല്‍ഡിഎഫ് പദ്ധതി വൈകിച്ചത്.
സുതാര്യതയില്ലാത്ത കരാറാണ് സര്‍ക്കാര്‍ ടീകോമുമായി ഒപ്പിട്ടിരിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് കരാറിലെ വ്യവസ്ഥകള്‍ സുതാര്യമായിരുന്നു. ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത് ഏറെ ആലോചിച്ചാണെന്നും ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുത്താല്‍ കിട്ടുന്ന പണം കൊണ്ട് മറ്റു ജില്ലകളില്‍ കൂടി ഐടി സംരംഭം വികസിപ്പിക്കാനായിരുന്നു യുഡിഎഫ് നയമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സ്‌മാര്‍ട് സിറ്റി ഭൂമിയ്‌ക്കായി വിട്ടുകൊടുത്ത കെഎസ്‌ഇബിയുടെയും കിന്‍ഫ്രയുടെയും ഭൂമിയുടെ വില എത്രയാണെന്ന് വെളിപ്പെടുത്തണം. വ്യവസായം തുടങ്ങാന്‍ ഭൂമി സൗജന്യം കൊടുക്കുന്നതിന് യുഡിഎഫ് എതിരല്ല. ഇപ്പോള്‍ സൗജന്യമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എല്‍ഡിഎഫ് വന്നപ്പോള്‍ സ്‌മാര്‍ട് സിറ്റിയിലെ വിദേശ നിക്ഷേപത്തില്‍ 40% കുറവുണ്ടായിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
സ്‌മാര്‍ട് സിറ്റി സംബന്ധിച്ച് പ്രതിപക്ഷം മാതൃകാപരമായാണ് പെരുമാറിയത്. വികസന കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന് കാണിച്ചുകൊടുക്കുകയാണ് തങ്ങള്‍ ചെയ്‌തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications