കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ 24 മണിക്കൂറിനകം വധിക്കുമെന്ന്‌ ഭീഷണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‌ വധഭീഷണി. മുഖ്യമന്ത്രിയെ 24 മണിക്കൂറിനകം വധിക്കുമെന്നാണ്‌ ഭീഷണി.

തിങ്കളാഴ്‌ച പുലര്‍ച്ചേ 4.10ന്‌ കോഴിക്കോട്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ ഓഫീസിലാണ്‌ മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്ന്‌ ടെലിഫോണ്‍ സന്ദേശം ലഭിച്ചത്‌. ഇതേത്തുടര്‍ന്ന്‌ അദ്ദേഹത്തന്‍റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കയിട്ടുണ്ട്. എന്നാലും മുന്പേ നിശ്ചയിച്ച പരിപാടികളിലെല്ലാം മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സൗദി അറേബ്യയില്‍ നിന്നാണ്‌ ഫോണ്‍ സന്ദേശമെന്നും ഫോണ്‍ നന്പര്‍ തിരിച്ചറിഞ്ഞതായും അറിയുന്നു. ഫോണ്‍ സന്ദേശം വന്ന നന്പറിലേയ്ക്ക് പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം തിരിച്ച്‌ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുക്കുന്നില്ല.

സ്‌മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പിടതുമായി ബന്ധപ്പെട്ടാണോ ഭീഷണിയെന്ന്‌ ഡിജിപി രമണ്‍ ശ്രീവാസ്‌തവയും അഡീഷണല്‍ ഡിജിപി ജേക്കബ്‌ പുന്നൂസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. മൂന്നാറിലെ ഒഴിപ്പിക്കലും, സ്‌മാര്‍ട്‌ സിറ്റി കരാറുമായും മറ്റുമായി ബന്ധപ്പെട്ട വിരോധത്താല്‍ ആരെങ്കിലും വിളിച്ചതാവും എന്ന നിഗമനത്തിലാണ്‌ പോലീസ്‌.

മുഖ്യമന്ത്രിയ്‌ക്ക്‌ പ്രത്യേക സംരക്ഷണം ഏര്‍്‌പ്പെടുത്താന്‍ പോലീസ്‌ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇതിനായി പ്രത്യേക പോലീസ്‌ യോഗം വൈകീട്ട്‌ നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X