കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുര്‍വേദ കേന്ദ്രത്തില്‍ അനാശാസ്യം: 8 പേര്‍ പിടിയില്‍

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്‌ : അനുദിനം കുതിച്ചുയരുന്ന സന്പദ് വ്യവസ്ഥയും വിവരസാങ്കേതിക രംഗത്തെ പുരോഗതിയും വിദേശത്ത്‌ ജോലിതേടിപ്പോയ ഐടി പ്രൊഫഷണലുകളെ ഇന്ത്യയിലേയ്‌ക്ക്‌ ആകര്‍ഷിയ്‌ക്കുന്നു.

അമേരിക്കയിലെ സിലിക്കന്‍ വാലി ദി ഇന്‍ഡസ്‌ എന്റര്‍പ്രണര്‍ ഗ്രൂപ്പ്‌ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരായ 60,000 ഐടി ജോലിയ്‌ക്കാരാണ്‌ സമീപ വര്‍ഷങ്ങളില്‍ നാട്ടിലേയ്‌ക്ക്‌ മടങ്ങിപ്പോന്നത്‌.

അമേരിക്കയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും ഇതേവിധത്തില്‍ ഇന്ത്യക്കാര്‍തിരികെപോരുന്നുണ്ടെങ്കിലും സിലിക്കണ്‍ വാലിയിയിലാണ്‌ ഇതിന്റെ തോത്‌ ഏറ്റവും കൂടുതല്‍.

2003ല്‍ ഇന്‍ഡസ്‌ എന്റര്‍പ്രണര്‍ ഗ്രൂപ്പില്‍ നിന്നും ഇത്തരത്തില്‍ 15,000 മുതല്‍ 20,000വരെ ഇന്ത്യക്കാര്‍ മടങ്ങിയെന്ന്‌ ചാര്‍ട്ടര്‍ അംഗങ്ങളുടെ സംഘനടാ നേതാവ്‌ വിഷ്‌ മിശ്ര ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ 40,000 പേര്‍മടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിലെ ശാസ്‌ത്ര സാങ്കേതിര രംഗത്തെ ജോലിക്കാരുടെ 53 ശതമാനവും വിദേശത്തുനിന്നുള്ളവരാണ്‌. മാത്രമല്ല ഇവിടത്തെ ശാസ്‌ത്ര, സാങ്കേതിക സ്ഥാപനങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയില്‍നിന്നെത്തിയവര്‍ സ്ഥാപിച്ചവയുമാണ്‌.

സിലിക്കന്‍വാലിയേക്കാന്‍ കൂടുതലായി ഇന്ത്യയില്‍ ഐടി ഇതരമേഖലകളില്‍ മൂലധന നിക്ഷേപം ഉയര്‍ന്നതാണ്‌ കൊഴിഞ്ഞ്‌ പോക്കിന്‌ കാരണമാകുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X