ശസ്‌ത്രക്രിയാ വിഭാഗം ഫ്രിഡ്‌ജില്‍ 5 കിലോ കരിമീന്‍
നാഗ്‌പൂര്‍: എഴുപത് വയസ്സ് കഴിഞ്ഞവര്‍ ബിജെപി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്ന് ആര്‍എസ്‌എസ് നേതാവ് എം. ജി വൈദ്യ. മറാഠി പത്രം തരുണ്‍ ഭാരത് ലെ ലേഖനത്തിലാണ് വൈദ്യ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.
അറുപതാം വയസ്സില്‍ പാര്‍ട്ടിയില്‍ നിന്ന് വിരമിക്കേണ്ടതില്ല. എന്നാല്‍, 70 വയസ്സില്‍ പാര്‍ട്ടിയില്‍ നിന്ന് വിരമിക്കണമെന്നും വൈദ്യ പറയുന്നു. വിരമിക്കല്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത് യുവാക്കള്‍ക്ക് അവസരം നല്‍കലാണെന്നും വൈദ്യ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ യുവ രക്തത്തിന്‍റെ ആവശ്യമുണ്ടെന്ന് ആര്‍എസ്എസ് നേതാവ് മുന്പ് വ്യക്തമായിരിക്കുന്നു. മഹാരാഷ്ട്രയിലെ യുവാക്കള്‍ പാര്‍ട്ടിക്കുവേണ്ടി ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് ബിജപി ഉന്നത സമിതിയ്ക്ക് അറിവുണ്ടായിരിക്കണം.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ബിജെപി ഹിന്ദുത്വ അജന്‍ഡയില്‍ നിന്ന് വ്യതിചലിക്കരുത് എന്ന സൂചനയാണ് നല്‍കുന്നതെന്നും വൈദ്യ തന്റെ ലേഖനത്തില്‍ പറയുന്നു.












Click it and Unblock the Notifications