വിഎസിനെതിരേ വധഭീഷണി: ഐബിയും റോയും അന്വേഷിക്കും
ദില്ലി: കേരളത്തില്‍ നിന്നും കോട്ടയം ഉള്‍പ്പെടെ രാജ്യത്തെ ആറ് നഗരങ്ങളെ കേന്ദ്രസര്‍ക്കാറിന്‍റെ ഇകോ-സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി തിരഞ്ഞെടുത്തു.
ഒറീസ്സയില്‍ നിന്നും പുരി, ആന്ധ്രപ്രദേശില്‍ നിന്നും തിരുപ്പതി, മധ്യപ്രദേശില്‍ നിന്നും ഉജ്ജയിനി, ഉത്തര്‍പ്രദേശില്‍ നിന്ന് വൃന്ദാവന്‍, തമിഴ്‌നാട്ടില്‍നിന്ന് തഞ്ചാവൂര്‍, എന്നിവയാണ് ആദ്യഘട്ട ഇകോ-സിറ്റി പദ്ധതിയിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് നഗരങ്ങള്‍.
കേന്ദ്ര പരിസ്ഥിതി വനം സഹമന്ത്രി മനോ നരൈന്‍ മീനയാണ് ലോക് സഭയില്‍ ഇക്കാര്യം അറിയിച്ചത്. പതിനൊന്നാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും അതാത് സംസ്ഥാന മലിനീകരണ ബോര്‍ഡുകളും സംയുക്തമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക.
മലിനീകരണം നിയന്ത്രിച്ച് പരിസ്ഥിതിയ്‌ക്ക് ഗുണകരമായ രീതിയിലുള്ള പരിപാടികള്‍ നടപ്പാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications