Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരിലെ നടപടി നിര്‍ഭാഗ്യകരം: ചെന്നിത്തല

ദില്ലി: ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ്‌ ഫലം പ്രഖ്യാപിച്ചു. 474 ഉദ്യോഗാര്‍ത്ഥികളെയാണ്‌ ഇത്തവണ ഭരണ സര്‍വ്വീസ്‌, വിദേശ സര്‍വ്വീസ്‌, പോലീസ്‌ സര്‍വ്വീസ്‌, മറ്റ്‌ പ്രധാന കേന്ദ്ര സര്‍വ്വീസുകള്‍ എന്നിവയിലേയ്‌ക്ക്‌ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

ഇതില്‍ മലയാളികള്‍ അഖിലേന്ത്യാ തലത്തില്‍ നാലാമത്തെയും ആറാമത്തെയും ഏഴാമത്തെയും റാങ്ക് ഉള്‍പ്പെടെ ആദ്യത്തെ നൂറ്‌ റാങ്കില്‍ പത്തെണ്ണമാണ്‌ കരസ്ഥമാക്കിയത്‌. സിവില്‍ സര്‍വ്വീസ്‌ പരീക്ഷയുടെ ആദ്യ റാങ്കുകളിലെത്തുക എന്ന അഭിമാനകരമായ നേട്ടത്തിന്‌ നാലു മലയാളികളും അര്‍ഹരായിട്ടുണ്ട്‌.

നാലാം റാങ്ക് കരസ്ഥമാക്കിയ കണ്ണൂരിലെ തലശ്ശേരി കാവുംഭാഗം സ്വദേശിയായ എന്‍. പ്രശാന്ത്, ആറാം റാങ്ക് നേടിയ തിരുവനന്തപുരം മണക്കാട്‌ കുര്യാത്തി ശ്രീനഗറില്‍ വ്യാസന്‍ രാധാകൃഷ്ണന്‍, ഏഴാം റാങ്ക് ലഭിച്ച് തിരുവനന്തപുരം ശാസ്‌തമംഗലം കൃപയില്‍ അനീഷ് രാജന്‍, പതിമൂന്നാം റാങ്ക്‌ നേടിയ നിളാ മോഹന്‍ എന്നിവരാണിവര്‍ . ഏഷ്യനെറ്റ്‌ മാനേജിങ്‌ എഡിറ്റര്‍ കെ പി മോഹനന്റെ മകളാണ്‌ നിള.

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ വിദ്യാര്‍ത്ഥിയായ മുത്യാല രാജു രേവു(27)വിനാണ്‌ ഒന്നാം റാങ്ക്‌. ആന്ധ്രാ പ്രദേശ്‌ സ്വദേശിയാണ്‌ മുത്യാല. ഒബിസി വിഭാഗത്തില്‍ പെട്ട്‌ മുത്യാല ആന്ധ്രയിലെ കൃഷ്‌ണ ജില്ലയില്‍ നിന്നുളളയാളാണ്‌.

മൊത്തം 473 പേര്‍ പാസായ ഈ പരീക്ഷയില്‍ 214 പേര്‍ പൊതു വിഭാഗത്തില്‍ പെട്ടവരാണ്‌. 2006 ഒക്ടോബര്‍-നവംബറില്‍ നടന്ന മെയിന്‍ പരീക്ഷയുടെയും ഈ ഏപ്രില്‍-മെയ്‌ മാസത്തില്‍ നടന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്‌ വിജയികളെ കണ്ടെത്തിയത്‌. ഇതില്‍ 89 പേര്‍ക്ക്‌ ഐഎഎസിനും 20 പേര്‍ക്ക്‌ ഐഎഫ്‌എസിലും 103 പേര്‍ക്ക്‌ ഐപിഎസിലും പ്രവേശനം ലഭിക്കും.

രമ്യ മോഹന്‍ മൂത്തേടത്ത്‌(17), ഷൈന മോള്‍(20), കെ. നന്ദകുമാര്‍(30), ടീന റോണി(39), ആര്‍ മധുസൂദനന്‍(69), മിനി ചന്ദ്രന്‍ യു(80), സേജു പി കുരുവിള(91), ദീപന്‍ ഭദ്രന്‍(93), നവീന്‍ കുമാര്‍ ജെ.എസ്‌(99), എന്‍ ഹേമലത(157), അശോക്‌ ബാബു പി.കെ(170), നവീന്‍ എ എസ്‌(172), ദിവ്യ കെ.ജെ (173), പ്രദീപ്‌ പി(194), കെ.പി മോഹന്‍ രാജ്‌(198), സുബാഷ്‌ കെ.ആര്‍(208), ബിബിന്‍ സി.എന്‍(220), സുനില്‍ കുമാര്‍(221), എം അനിത(227), പ്രശാന്ത്‌ രാജന്‍(228), ജയനാഥ്‌ ജെ(283), ജനാര്‍ദ്ദനന്‍ വി(320), വി ജസ്‌റ്റിന്‍(324), മുരളി മോഹന്‍ എം(349), കിരണ്‍ ഡി(359), സ്‌റ്റീഫന്‍ എല്‍(379), രമേഷ്‌ ആര്‍(306),സയ്യീദ്‌ റഷീദ്‌ (407), തുടങ്ങിയവര്‍ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പരിശോധിക്കാന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+