കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശില്‌പയ്‌ക്കെതിരായ നടപടികള്‍ സുപ്രിം കോടതി സ്‌റ്റേചെയ്‌തു

  • By Staff
Google Oneindia Malayalam News

ദില്ലി: ചുംബന വിവാദവുമായി ബന്ധപ്പെട്ട് ഹിന്ദിചലച്ചിത്രതാരം ശില്പ ഷെട്ടിയ്ക്കെതിരായ എല്ലാ നടപടികളും നിര്‍ത്തിവെയ്ക്കാന്‍ രാജസ്ഥാനിലെ പ്രാദേശിക കോടതിയ്‌ക്ക്‌ സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കി.

ഇതിനൊപ്പംതന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാകേസുകളും മുംബൈയിലേയ്‌ക്ക്‌ മാറ്റാനും ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്‌ണന്റെ അധ്യക്ഷതയിലുള്ള ബഞ്ച്‌ ഉത്തരവിട്ടിട്ടുണ്ട്‌.

വിദേശത്തുപോകുന്നതില്‍ നിന്നും പ്രദേശിക കോടതി ശില്‌പയ്‌ക്കേര്‍പ്പിടുത്തിയിരുന്ന വിലക്കും സുപ്രിം കോടതി സ്‌റ്റേചെയ്‌തിട്ടുണ്ട്‌. ചുംബനവിവാദവുമായി ബന്ധപ്പെട്ട്‌ തനിയ്‌ക്കെതിരെയുള്ള കേസുകളെല്ലാം മുംബൈയിലേയ്‌ക്ക്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ തിങ്കളാഴ്‌ചയാണ്‌ ശില്‌പ സുപ്രിം കോടതിയെ സമീപിച്ചത്‌.

ഏപ്രില്‍ 15ന്‌ പൊതു വേദിയില്‍ നടന്ന സംഭവത്തിന്‌ മാധ്യമങ്ങളും മറ്റുംചേര്‍ന്നാണ്‌ ഇത്തരത്തിലൊരു ഛായ നല്‍കിയതെന്ന്‌ താരം ആരോപിച്ചിരുന്നു. കേസുകള്‍ മാറ്റുന്നത്‌ തീരുമാനമാകുന്നത്‌ വരെ കേസ്‌ നടപടികള്‍ നിര്‍ത്തിവെയ്‌ക്കാനും ശില്‌പ കോടതിയോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X