കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെതിരേ വധഭീഷണി: ഐബിയും റോയും അന്വേഷിക്കും

  • By Staff
Google Oneindia Malayalam News

ഗുവാഹത്തി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ ബാങ്ക്‌ നിക്ഷേപങ്ങളും രണ്ട്‌ വീടുകളും ഉള്‍പ്പെടെമൊത്തം 3.96 കോടിയുടെ സ്ഥാവര ജംഗമ വസ്‌തുക്കള്‍.

അസമില്‍ നിന്നും രാജ്യസഭയിലേയ്‌ക്ക്‌ മത്സരിയ്‌ക്കുന്നതിന്റെ നാമനിര്‍ദ്ദേശപത്രികയ്‌ക്കൊപ്പം അസം നിയമസഭാ സെക്രട്ടറി ജി.പി ദാസിന്‌ സമര്‍പ്പിച്ച സ്വത്തുവിവരപ്പട്ടിക പ്രകാരമാണ്‌ ഈ കണക്ക്‌.

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സെന്‍ട്രല്‍ ക്രിടാരിയറ്റ്‌, ദില്ലി, ദിസ്‌പൂര്‍, ഗുവാഹത്തി എന്നീ ശാഖകളിലായി 18,882,862 രൂപയാണ്‌ നിക്ഷേപമുള്ളത്‌. ഒപ്പം തന്നെ 2,320,000 രൂപയുടെയും 5,35,814 രൂപയുടെയും പോസ്‌റ്റല്‍ നിക്ഷേപങ്ങളും ഉണ്ട്‌.

ഇതുകൂടാതെ ഇപ്പോള്‍ 40,000 രൂപ വില ലഭിച്ചേയ്‌ക്കാവുന്ന 1996 മോഡല്‍ ഒരു മാരുതി 800ഉം ചണ്ഡിഗഡില്‍ 90,00,000രൂപ വിലമതിയ്‌ക്കുന്ന ഒരു വീടും, ദില്ലിയിലെ വസന്തകുഞ്ചില്‍ 88,67,000 രൂപ വിലവരുന്ന ഒരു അപാര്‍ട്‌മെന്റും സ്വന്തമായുണ്ടെന്ന്‌ പട്ടികയില്‍ വിശദമാക്കിയുട്ടുണ്ട്‌.

1948ല്‍ ഈസ്റ്റ്‌ പഞ്ചാബ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെട്രികുലേഷന്‍ പാസായ സിംഗ്‌ അമൃത്‌ സറിലെ ഹിന്ദു കോളജില്‍നിന്നും ബിരുദവും, പഞ്ചാബ്‌ യൂണിവേഴ്‌സിറ്റി, യുകെയിലെ കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും മാസ്‌റ്റര്‍ ബിരുദവും, ഓക്‌സ്‌ഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡി-ഫില്‍എന്നിവയും പൂര്‍ത്തിയാക്കിയതായും പട്ടികയില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X