Get Updates
Get notified of breaking news, exclusive insights, and must-see stories!

ശില്‌പയ്‌ക്കെതിരായ നടപടികള്‍ സുപ്രിം കോടതി സ്‌റ്റേചെയ്‌തു

ദില്ലി: പാര്‍ട്ടി തലവന്‍ എം കരുണാനിധിയുടെ അപ്രീതിക്കിരയായതിനെത്തുടര്‍ന്ന്‌ സ്ഥാനമൊഴിഞ്ഞ ദയാനിധി മാരന്റെ പിന്‍ഗാമിയായി, എ രാജയെ കേന്ദ്ര വാര്‍ത്താവിനിമയ-ഐടി വകുപ്പ്‌ മന്ത്രിയാക്കാന്‍ ഡിഎംകെ നേതൃത്വം തീരുമാനിച്ചതായി സൂചന.

നിലവില്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ്‌ മന്ത്രിയാണ്‌ രാജ. രാജയെ ഈ വകുപ്പിലേക്കു മാറ്റി പ്രഖ്യാപനം ഉടനുണ്ടാവും. ദയാനിധി മാരന്‍ രാജിവെച്ചെങ്കിലും ഐടി, വാര്‍ത്താവിനിമയ വകുപ്പുകള്‍ തങ്ങള്‍ക്കു തന്നെ വേണമെന്ന്‌ ഡിഎംകെ യുപിഐയെ അറിയിച്ചിട്ടുണ്ട്‌.

മന്ത്രിസഭയില്‍ ഡിഎംകെ പ്രതിനിധിയായി രാജ്യസഭാംഗം കെ.പി.കെ കുമരന്‍, മുതിര്‍ന്ന ട്രേഡ്‌ യൂണിയന്‍ നേതാവും ലോക്‌സഭാംഗവുമായ സി. കുപ്പുസ്വാമി എന്നിവരിലൊരാള്‍ വരുമെന്ന്‌ സൂചനയുണ്ട്‌. രാജ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന പരിസ്ഥിതി വകുപ്പിന്റെ ചുമതല ധനകാര്യ സഹമന്ത്രി പളനിമാണിക്യത്തിനു നല്‍കിയേക്കും.

ഈ മാറ്റങ്ങളോടെ ഡിഎംകെ മന്ത്രിമാരുടെ മാത്രം വകുപ്പുകളില്‍ താമസിയാതെ അഴിച്ചുപണിയുണ്ടാകും. ഇതിനിടെ, കരുണാനിധിയുടെ മകളും എഴുത്തുകാരിയുമായ കനിമൊഴി കേന്ദ്ര മന്ത്രിസഭയില്‍ എത്തുമെന്നും അഭ്യൂഹമുണ്ട്‌. രാജ്യസഭയിലേക്കു മല്‍സരിപ്പിക്കുകയാവും ആദ്യപടി. പിന്നീട്‌ മന്ത്രിസഭയില്‍ ഉള്‍പെടും.

കനിമൊഴിയ്‌ക്കു രാഷട്രീയ മോഹമില്ലെന്നാണു പറയുന്നതെങ്കിലും അവരെ രാഷ്ട്രീയത്തിലിറക്കുന്നതിനോടു കരുണാനിധിയ്‌ക്കു യോജിപ്പാണ്‌. കരുണാനിധിയുടെ ദൂതനായി ദില്ലിയിലെത്തിയ മുതിര്‍ന്ന പാര്‍ട്ടി നേതാവ്‌ ആര്‍ക്കോട്ട്‌ വീരസ്വാമി പ്രധാനമന്ത്രിയെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും കണ്ടു ഡിഎംകെ നേതൃത്വത്തിന്റെ രണ്ടു വീതം കത്തുകള്‍ കൈമാറിയിട്ടുണ്ട്‌.

വേണ്ടതു ചെയ്യാമെന്നു കരുണാനിധിയെ അറിയിക്കാന്‍ പ്രധാനമന്ത്രി വീരസ്വാമിയോട്‌ ആവശ്യപ്പെട്ടിട്ടുമുണ്ട്‌. ദയാനിധി മാരന്റെ രാജി ആവശ്യപ്പെടുന്ന ഡിഎംകെ നിര്‍വാഹക സമിതി പ്രമേയത്തിന്റെ പകര്‍പ്പാണു കത്തിലെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+