Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ പ്രശ്‌നം: മാനേജ്‌മെന്റുകളുമായി ചര്‍ച്ച തുടരും

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ്‌ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സുനില്‍ ഗവാസ്കറും നികുതി വെട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. ക്രിക്കറ്റ്‌ താരങ്ങള്‍ എന്ന പദവി ദുരുപയോഗം ചെയ്‌ത്‌ ഇരുവരും 4.42 കോടി രൂപയുടെ നികുതി വെട്ടിപ്പ്‌ നടത്തിയെന്നാണ്‌ സിഐജി പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുത്.

കായിക താരങ്ങള്‍ എന്ന നിലയില്‍ ഇവര്‍ നികുതി വകുപ്പില്‍ നിന്നും അനധികൃതമായ ഇളവുകള്‍ നേടിയതായിട്ടാണ്‌ കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയത്‌. പരസ്യം, കമന്‍റേറ്റര്‍ പദവിയിലൂടെ അര്‍ഹമല്ലാത്ത ആനുകൂല്യം നേടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിയില്‍ നിന്നുള്ള വരുമാനത്തിനു പുറമെ കരാറുകളില്‍ നിന്ന്‌ വിദേശത്തു നിന്ന്‌ കൈപ്പറ്റിയിട്ടുള്ള വരുമാനത്തിന്റെ നികുതിയില്‍ 3.62 കോടി ഇളവ്‌ നേടിയിട്ടുണ്ടെന്നും കണക്കുകള്‍ വെളിവാക്കുന്നു. ഗാവസ്ക്കര്‍ 80. 34 ലക്ഷം രൂപയുടെ ഇളവാണ് നേടിയത്.

സച്ചിന്‍ 1998-99 ല്‍ 2.82 കോടി സന്പാദിച്ചു.1999-2000 ല്‍ 2.06 കോടിയും 92.86 ലക്ഷം 2000-01 ലും 5.59 കോടിയും 2001-02 ലും 2002-03 ല്‍ 2.37 കോടിയും ആയിരുന്നു സന്പാദിച്ചത്. 2004-05 വിദേശ വിനിമയത്തിലൂടെ 2.55 കോടിയും നേടി.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സച്ചിന്റെ 1998-99 മുതല്‍ 2002-03 വര്‍ഷങ്ങളിലെ അസസ്‌ മെന്‍റുകള്‍ വീണ്ടും നടത്താനും 2004-05 ലെ അസസ്‌മന്‍റ് പുതുക്കി നിശ്ചയിക്കാനും തീരുമാനിച്ചു. സിഎജി റിപ്പോര്‍ട്ട്‌ തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ വച്ചിരുന്നു. നികുതി പിരിക്കുന്നതില്‍ വീഴ്ച വരുത്തിയ നികുതി വകുപ്പിന്‌ രൂക്ഷ വിമര്‍ശനം ലഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+