ശസ്‌ത്രക്രിയാ വിഭാഗം ഫ്രിഡ്‌ജില്‍ 5 കിലോ കരിമീന്‍
ദില്ലി: ദിവ്യ പ്രണയത്തിന്റെ സ്‌മാരകം, താജ്‌മഹല്‍ അനുദിനം മഞ്ഞനിറമായി മാറുന്നതായി പാര്‍ലമെന്ററി കമ്മിറ്റി.
വെള്ളമാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഈ ലോകാത്ഭുതത്തിന് അന്തരീക്ഷമലിനീകരണത്തെത്തുടര്‍ന്നും നിരോധിച്ച രാസവസ്‌തുക്കളുടെ സാന്നിദ്ധ്യം കൊണ്ടുമാണ് വെള്ളനിറം നഷ്ടപ്പെടുന്നതെന്നാണ് രാജ്യസഭാ എംപി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള കമ്മറ്റി രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന്റെ യഥാര്‍ത്ഥ സൗന്ദര്യം നിലനിര്‍ത്തുന്നതിനായി അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. താജ്‌മഹലില്‍ എന്തെങ്കിലുംതരത്തിലുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തന്നുണ്ടെങ്കില്‍ അതിന്റെ യഥാര്‍ത്ഥ നിറം നിലനിര്‍ത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോടും ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.
ആഗ്രയില്‍ മഴക്കാലത്തൊഴികെ അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡയോക്‌സൈഡിന്റെയും നിട്രസ് ഓക്‌സൈഡ് ഗ്യാസുകളുടെയും അംശം ക്രമാതീതമായ തോതിലാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വസ്‌തുക്കളാണ് താജ്‌മഹലിന്റെ നിറത്തിന് ഭീഷണിയാകുന്നത്. ഇവ വെളുത്ത മാര്‍ബിളിന്റെ പ്രതലവുമായി പ്രതിപ്രവര്‍ത്തിയ്‌ക്കുകയും അങ്ങനെ വെള്ളനിറം മാറി മഞ്ഞയാകുകയും ചെയ്യുന്നു- റിപ്പോര്‍ട്ടില്‍ പറയുന്നു.
മഞ്ഞനിറം മാറ്റുന്നതിനായി ക്ലേ പാക്കിംഗ് ട്രീറ്റ്മെന്‍റ് നടത്താനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications