ശസ്‌ത്രക്രിയാ വിഭാഗം ഫ്രിഡ്‌ജില്‍ 5 കിലോ കരിമീന്‍
കോട്ടയം മെഡിക്കല്‍ കോളെജിലെ കുട്ടികളുടെ ശസ്‌ത്രക്രിയാ വിഭാഗത്തില്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന ഫ്രിഡ്‌ജിനകത്ത് അഞ്ചു കിലോ കരിമീന്‍.
ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം ഡോക്ടറായ മാര്‍ട്ടിനാണ് കരിമീന്‍ കേടാക്കാതെ സൂക്ഷിയ്ക്കാനായി മരുന്നുകള്‍ സൂക്ഷിക്കുന്ന ഫ്രിഡ്ജ് ഉപയോഗിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ വീട്ടിലേയ്ക്കുള്ള ആവശ്യത്തിനാണ് കരിമീന്‍ വാങ്ങി ആശുപത്രിയിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചത്.
ചൊവ്വാഴ്‌ച രാവിലെയാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ഫ്രീസറില്‍ നിന്ന് കരിമീന്‍ പിടിച്ചെടുത്തത്. കുട്ടികളുടെ വിഭാഗത്തില്‍ ശസ്‌ത്രക്രിയ കഴിഞ്ഞു കിടക്കുന്ന ഒരു കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയതാണ് കരിമീനെന്നും പറയപ്പെടുന്നു.
ഈ ഡോക്ടര്‍ക്കെതിരെ ഇതിന് മുന്പും അഴിമതിയാരോപണങ്ങളും സമരങ്ങളുമുണ്ടായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചില നടപടികള്‍ക്കെതിരെ ആശുപത്രിയില്‍ പലവട്ടം പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
ഡോ. മാര്‍ട്ടിനോട് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ എസ്. ലത അറിയിച്ചു.












Click it and Unblock the Notifications