Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാറില്‍ പൊളിച്ചുനീക്കല്‍ തുടരുന്നു

ഇടുക്കി: മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടികള്‍ ചൊവ്വാഴ്‌ചയും തുടരുന്നു.

ബിസിജി ഗ്രൂപ്പ്‌ കയ്യേറിയ 27 ഏക്കര്‍ സ്ഥലത്തെ ഏഴോളം വരുന്ന കെട്ടിടങ്ങളും അനധികൃത തടയണമകളുമാണ്‌ രാവിലെ ആറുമുതല്‍ പൊളിച്ചുതുടങ്ങിയത്‌.

ശക്തമായ പൊലീസ്‌ കാവലോടെയാണ്‌ രാവിലെ പൊളിച്ചുനീക്കല്‍ തുടങ്ങിയത്‌. ബിസിജി ഗ്രൂപ്പിന്റെ 27 ഏക്കര്‍ ഭൂമി തങ്കളാഴ്‌ച സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കളക്ടര്‍ രാജു നാരായണസ്വാമി, പ്രത്യേക ഓഫീസര്‍ കെ. സുരേഷ്‌ കുമാര്‍, ഐ.ജി ഋഷിരാജ്‌ സിംഗ്‌ എന്നവരുടെ നേതൃത്വത്തിലാണ്‌ നടപടികള്‍ പുരോഗമിയ്‌ക്കുന്നത്‌.

ചൊവ്വാഴ്‌ച ഇവരുടെ നേതൃത്വത്തില്‍ മൂന്നാറിലെ സിപിഐ ഓഫീസ്‌ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയിരുന്നു. സിപിഐ നേതാവും മുഖ്യമന്ത്രിയുമായിരുന്ന പി.കെ വാസുദേവന്‍ നായരുടെ പേരില്‍ പട്ടയമുള്ള സ്ഥലത്താണ്‌ കെട്ടിടം സ്ഥിതിചെയ്യുന്നത്‌.

കൊച്ചി-മധുര ദേശീയ പാതയില്‍ മൂന്നാറില്‍ നിന്ന്‌ ദേവികുളത്തേയ്ക്ക് പോകുന്ന ഭാഗത്താണ്‌ ഈ കെട്ടിടം. ഇതിന്റെ ഒരു വശത്ത്‌ കെട്ടിടത്തിലേയ്‌ക്ക്‌ നിര്‍മ്മിച്ച കോണ്‍ക്രീറ്റ്‌ ചെയ്‌ത പ്രവേശന പാതയാണ്‌ ചൊവ്വാഴ്‌ച വൈകീട്ട്‌ ഏഴുമണിയോടെ പൊളിച്ചുമാറ്റിയത്‌.

ദേശീയ പാതയില്‍ നിന്ന്‌ 15മീറ്റര്‍ മാറി മാത്രമേ നിര്‍മ്മാണം നടത്താവൂ എന്നാണ്‌ നിയമം. ഇത്‌ ലംഘിച്ച നിര്‍മ്മിച്ചതിനാലാണ്‌ ഉദ്യോഗസ്ഥര്‍ കെട്ടിടം പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. ഇതേ കെട്ടിടത്തില്‍ മൂന്നാല്‍ ടൂറിസ്റ്റ്‌ ഹോം എന്ന റിസോട്ട്‌ വാടകയ്‌ക്ക്‌ പ്രവര്‍ത്തിയ്‌ക്കുന്നുണ്ട്‌. സിപിഐ പ്രവര്‍ത്തകരുടെ കടുത്ത പ്രതിഷേധത്തിനിടെയായിരുന്ന പൊളിച്ചുമാറ്റല്‍. മുഖ്യമന്ത്രിയ്‌ക്കെതിരെ സിപിഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.

സിപിഐ ഓഫീസ്‌ കെട്ടിടത്തിന്‌ പുറമെ ദേവികുളത്തും ചിന്നക്കനാലിലും മൂന്നാറിലുമായുള്ള ചെറുതും വലുതുമായ ഏഴു റിസോട്ടുകള്‍ക്കെതിരെയും തിങ്കളാഴ്‌ച നടപടിയെടുത്തിട്ടുണ്ട്‌. അഞ്ചു റിസോട്ടുകളുടെ മുന്‍ഭാഗം തകര്‍ത്തു. പൊളിച്ചുനീക്കലിനിടെ ദേവികുളത്ത്‌ ചിലര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരുഞ്ഞു. പൊലീസ്‌ ഇടപെട്ട്‌ നിയന്ത്രിയ്‌ക്കുകയായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+