Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ പ്രശ്‌നം: മാനേജ്‌മെന്റുകളുമായി ചര്‍ച്ച തുടരും

തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്നം പരിഹരിയ്ക്കുന്നതിനായി മാനേജ് മെന്‍റുകളുമായി സമവായ ചര്‍ച്ചകള്‍ തുടരാന്‍ തിങ്കളാഴ്ച ചേര്‍ന്ന സര്‍വ്വ കക്ഷിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സ്വാശ്രയ കോളെജ്‌ പ്രവേശനം, ഫീസ്‌ എന്നിവയുടെ കാര്യത്തില്‍ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ സമവായത്തിന്‌ ശ്രമിയ്‌ക്കുമെന്ന്‌ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗത്തിന്‌ ശേഷംവി.എസ്‌ അച്യുതാനന്ദന്‍ അറിയിച്ചു.

മാനേജ്‌മെന്റുകല്‍ കടുംപിടുത്തക്കാരായ ലാഭമോഹികളാണെന്ന്‌ അടച്ച്‌ പറയാന്‍ സര്‍ക്കാറും പ്രതിപക്ഷവും ആഗ്രഹിയ്‌ക്കുന്നില്ല. അതുകൊണ്ട്‌ തന്നെ ചര്‍ച്ച തുടരുവാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്‌. ചര്‍ച്ചയുടെ ഫലം നോക്കി തുടര്‍ നടപടികള്‍ കൈക്കൊള്ളും- അദ്ദേഹം പറഞ്ഞു.

സാമൂഹിക നീതി ഉറപ്പാക്കിക്കൊണ്ട്‌ മൂന്നോട്ട്‌ പോകണമെന്നാണ്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായം. ന്യൂനപക്ഷാവകാശം, സംവരണം, സാമൂഹിക നീതി എന്നിവ ചര്‍ച്ചകളില്‍ ഉന്നയിയ്‌ക്കും. ചര്‍ച്ചയില്‍ വിലയിരുത്തുന്ന കാര്യങ്ങള്‍ ഉന്നയിക്കാന്‍ വീണ്ടും സര്‍വ്വകക്ഷിയോഗം ചേരും. സമവായ ശ്രമം പരാജയപ്പെട്ടാല്‍ പുതിയ നിയമം കൊണ്ടുവരുന്ന കാര്യം ആലോചിയ്‌ക്കും.

ആവശ്യമെന്ന്‌ തോന്നിയാല്‍ സമവായശ്രമങ്ങളില്‍ താന്‍ നേരിട്ട്‌ പങ്കെടുക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്‌. മന്ത്രമാരായ എം.എ ബേബി, ബിനോയ്‌ വിശ്വം, മാത്യു ടി തോമസ്‌, എന്‍.കെ പ്രേമചന്ദ്രന്‍, ടി.യു കുരുവിള എന്നിവരുള്‍പ്പെട്ട സമതിയായിരിക്കും ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുക.

എല്ലാ മാനേജ്‌മെന്റുകളും ധനമോഹികളും കൊള്ളക്കാരുമല്ലെന്ന്‌ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ആദ്യമായാണ്‌ സര്‍ക്കാര്‍ ഇക്കാര്യം സമ്മതിയ്‌ക്കുന്നതെന്നും മെഡിക്കല്‍ കോളെജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ്‌ പോള്‍ പറഞ്ഞു. സര്‍ക്കാറിന്റെ ഈ അഭിപ്രായം സ്വാഗതാര്‍ഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ കോളെജില്‍ ഓരോ വര്‍ഷവും എത്രരൂപയാണ്‌ ചെലവഴിയ്‌ക്കുന്നതെന്നുള്ള കണക്കുമായി മന്ത്രിസഭാ ഉപസമിതി ചര്‍ച്ചയ്‌ക്കുന്നാല്‍ മാത്രമേ ഫലമുണ്ടാകൂയെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ പറയുന്നത്‌ കേള്‍ക്കാനും സഹകരിയ്‌ക്കാനും സര്‍ക്കാര്‍ തയ്യാറായാല്‍ തിരിച്ചു സഹകരിയ്‌ക്കാനും വിട്ടുവീഴ്‌ച ചെയ്യാനും തങ്ങളും തയ്യാറാകുമെന്ന്‌ എന്‍ജിനീയറിംഗ്‌ കോളെജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജി.പി.സി നായര്‍ പറഞ്ഞു.

മന്ത്രിമാരായ എം. എ ബേബി, മാത്യു ടി തോമസ്‌, ടി.യു കുരുവിള, ബിനോയ്‌ വിശ്വം, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി, ചീഫ്‌ സെക്രട്ടറി ലിസ്സി ജേക്കബ്‌, വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+